Tag: gold smuggling

Total 65 Posts

എല്‍.ഇ.ഡി ബള്‍ബിനകത്തും അടിവസ്ത്രത്തിലുമായി കടത്തിയത് 38.17ലക്ഷം രൂപയുടെ സ്വര്‍ണം; പേരാമ്പ്ര സ്വദേശി പിടിയില്‍

പേരാമ്പ്ര: എല്‍.ഇ.ഡി ബള്‍ബിനകത്തും അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച പേരാമ്പ്ര സ്വദേശി അഫ്‌സല്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. 38.17ലക്ഷം രൂപ വിലവരുന്ന 677.200 ഗ്രാം സ്വര്‍ണ്ണം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കുവൈറ്റില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ ഇയാള്‍ ഗ്രീന്‍ചാനല്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം; ഒന്നര കിലോ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുയുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളംവഴി സ്വര്‍ണം കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മലയില്‍ മുഹമ്മദ് ജിയാദ് (24), കാസര്‍കോട് പള്ളിക്കര സ്വദേശി അഷ്റഫ് (30) എന്നിവര്‍ ആണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒന്നര കിലോയിലധികം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ബ്രെഡ് ടോസ്റ്ററിന് അകത്തും ശരീരത്തിലും ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം. ശനിയാഴ്ച്ച രാത്രിയും

നാല് ക്യാപ്‌സ്യൂളുകളിലായി 64 ലക്ഷം രൂപയുടെ സ്വര്‍ണ്ണം; കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ യുവാവിനെ പൊലീസ് പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനെയാണ് (34) വിമാനത്താവളത്തിന് പുറത്ത് വച്ച് 1079 ഗ്രാം സ്വര്‍ണ്ണവുമായി പൊലീസ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളിലായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണമിശ്രിതം കടത്തിയത്. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് അബ്ദുറഹിമാന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസിനെ വെട്ടിച്ച് 67 ലക്ഷത്തിന്റെ സ്വര്‍ണ്ണം പുറത്തെത്തിച്ചു, കാത്തിരുന്നത് കവര്‍ച്ചാ സംഘം; ഒടുവില്‍ എല്ലാവരെയും പിടികൂടി പൊലീസ്

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെയും ഈ സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ ഏഴംഗ കവര്‍ച്ചാ സംഘത്തെയും പൊലീസ് പിടികൂടി. മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് സ്വര്‍ണ്ണം കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ കയ്യില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം തട്ടിയെടുക്കാനായി എത്തിയ കെ.വി.മുനവിര്‍ (32), നിഷാം (34), ടി.കെ.സത്താര്‍

ദുബൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാര്‍ വിവരം നല്‍കി, ഏഴംഗ സംഘം പദ്ധതിയൊരുക്കി കാത്തിരുന്നു; കരിപ്പൂരില്‍ കുടുംബസമേതം സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരും അവരെ തട്ടിക്കൊണ്ടുപോകാനെത്തിയവരും പൊലീസ് വലയിലായി

കോഴിക്കോട്: കുടുംബസമേതം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികളും ഇവരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പൊലീസ് പിടിയില്‍. മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് യു.എ.ഇയില്‍ നിന്ന് 67ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കരിപ്പൂരിലെത്തിയത്. ഇവരെ തട്ടിക്കൊണ്ടുപോകാനെത്തിയ കാഞ്ഞങ്ങാട് സ്വദേശി റഷീദ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. ദുബൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ സമീര്‍,

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നരിക്കുനി സ്വദേശി ഉള്‍പ്പെടെ രണ്ട് യാത്രക്കാരില്‍ നിന്നായി 1.15 കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1.15 കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇന്ന് പിടികൂടിയത്. മിശ്രിതരൂപത്തിലാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. നരിക്കുനി സ്വദേശി മണ്ണമ്മല്‍ സുഹൈല്‍ (32), കാസര്‍കോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി റിയാസ് അഹമ്മദ് പുത്തൂര്‍ ഹംസ (41) എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍

കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 1157 ഗ്രാം സ്വര്‍ണവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍; കള്ളക്കടത്തുസംഘം 1.1ലക്ഷം വാഗ്ദാനം ചെയ്‌തെന്ന് മൊഴി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1157 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍. വലിയ പറമ്പില്‍ റിയാസ് (45) ആണ് പിടിയിലായത്. ജിദ്ദയില്‍ നിന്നുമാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. നാല് ക്യൂപ്‌സ്യൂളുകളിലായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. 1.1ലക്ഷം രൂപയാണ് റിയാസിന് കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊയിലാണ്ടി സ്വദേശിയടക്കം ജിദ്ദയില്‍

കരിപ്പൂരില്‍ സ്വര്‍ണവേട്ട; ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1.8 കോടി രൂപയുടെ സ്വര്‍ണവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1.8 കോടി രൂപ വില മതിക്കുന്ന സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍. ജിദ്ദയില്‍നിന്നും എത്തിയ മലപ്പുറം ജില്ലക്കാരായ മൂന്നു യാത്രക്കാരില്‍നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ഇവരില്‍ നിന്നും മൂന്നു കിലോഗ്രാമോളം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന പുല്‍പറ്റ

പണം വാങ്ങി സ്വര്‍ണകള്ളക്കടത്ത്, കരിപ്പൂരില്‍ 1.21 കോടിയുടെ സ്വര്‍ണവുമായി മുക്കം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. രണ്ട് വ്യത്യസ്ത കേസുകളിലായി 1.21 കോടി വിലമതിക്കുന്ന 2.10 കിലോ സ്വര്‍ണവുമായാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ദമാമില്‍നിന്നും വന്ന കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദീന്‍ (35), സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സില്‍ ജിദ്ദയില്‍നിന്നും വന്ന മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത്

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചു; പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി, രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ സഹായിച്ച കേസില്‍ ആരോപണവിധേയരായ പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിടാനും അഞ്ച് ഇന്‍സ്‌പെക്ടര്‍മാരെയും രണ്ട് ഹെഡ് ഹവില്‍ദാര്‍മാരെയും കസ്റ്റംസ് സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യാനും മറ്റൊരു സൂപ്രണ്ടിന്റെ ഇന്‍ക്രിമെന്റ് തടയാനുമാണ് തീരുമാനം. കേസിന്റെ കാലയളവില്‍ വിരമിച്ച ഒരു സൂപ്രണ്ടിന്റെ പെന്‍ഷന്‍ ആനുകൂല്യം തടയാനും