Tag: Karippur Inernational Airport
കാലാവസ്ഥ പ്രതികൂലമായാലും പേടിക്കേണ്ട, കരിപ്പൂരില്‍ സുരക്ഷിതമായി വിമാനം ഇറക്കാം; ഐ.എല്‍.എസ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട്: പ്രതികൂല കാലാവസ്ഥയില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതിന്റെ പേരില്‍ മറ്റെവിടെയെങ്കിലും ഇറങ്ങി വീടുപിടിക്കേണ്ട സ്ഥിതി ഇനി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ തോതില്‍ ഉണ്ടാവില്ല. കാലാവസ്ഥ ചെറിയതോതില്‍ ഇടഞ്ഞുനിന്നാലും വിമാനം ഇറക്കാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റം അഥവാ ഐ.എല്‍.എസ് കോഴിക്കോട് വിമാനത്താവളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. അറ്റകുറ്റപ്പണികള്‍ക്കായി ഒരുമാസത്തിലേറെയായി താത്കാലികമായി നിര്‍ത്തിവെച്ചതായിരുന്നു. പ്രതികൂല കാലാവസ്ഥയില്‍, വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക്
യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം
അബുദാബി: അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചു. തീപിടിത്തമുണ്ടായതിന് പിന്നാലെ തന്നെ അധികൃതര്‍
കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 46ലക്ഷം രൂപയുടെ സ്വര്‍ണം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. പുത്തൂര്‍ സ്വദേശി പെരിയംകുന്നത്ത് ഷിഹാബുദ്ദീന്‍ (39) പക്കല്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ദോഹയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയാണഅ ശിഹാബുദ്ദീന്‍. മൂന്ന് ക്യാപ്‌സ്യൂളുകളിലായി 767 ഗ്രാം സ്വര്‍ണമാണ് ശരീരത്തില്‍ ഒളിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. 46,67,195 രൂപ വിലവരും.
നാല് ക്യാപ്‌സ്യൂളുകളിലായി 64 ലക്ഷം രൂപയുടെ സ്വര്‍ണ്ണം; കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ യുവാവിനെ പൊലീസ് പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനെയാണ് (34) വിമാനത്താവളത്തിന് പുറത്ത് വച്ച് 1079 ഗ്രാം സ്വര്‍ണ്ണവുമായി പൊലീസ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളിലായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണമിശ്രിതം കടത്തിയത്. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് അബ്ദുറഹിമാന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസിനെ വെട്ടിച്ച് 67 ലക്ഷത്തിന്റെ സ്വര്‍ണ്ണം പുറത്തെത്തിച്ചു, കാത്തിരുന്നത് കവര്‍ച്ചാ സംഘം; ഒടുവില്‍ എല്ലാവരെയും പിടികൂടി പൊലീസ്
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെയും ഈ സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ ഏഴംഗ കവര്‍ച്ചാ സംഘത്തെയും പൊലീസ് പിടികൂടി. മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് സ്വര്‍ണ്ണം കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ കയ്യില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം തട്ടിയെടുക്കാനായി എത്തിയ കെ.വി.മുനവിര്‍ (32), നിഷാം (34), ടി.കെ.സത്താര്‍
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നരിക്കുനി സ്വദേശി ഉള്‍പ്പെടെ രണ്ട് യാത്രക്കാരില്‍ നിന്നായി 1.15 കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1.15 കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇന്ന് പിടികൂടിയത്. മിശ്രിതരൂപത്തിലാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. നരിക്കുനി സ്വദേശി മണ്ണമ്മല്‍ സുഹൈല്‍ (32), കാസര്‍കോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി റിയാസ് അഹമ്മദ് പുത്തൂര്‍ ഹംസ (41) എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍
കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് ലഹരി നൽകി മൂന്ന് കുട്ടികളെ പീഡിപ്പിച്ചു; ഒളിവില്‍ പോയ പോക്‌സോ കേസ് പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെ ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി പുലിക്കുത്ത് സുലൈമാന്‍ (36) ആണ് പിടിയിലായത്. കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടികളെ പ്രലോഭിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇവിടെ എത്തുന്ന കുട്ടികള്‍ക്ക് ലഹരിനല്‍കി പീഡിപ്പിക്കുകയായിരുന്നു. ഇത് പല ദിവസങ്ങളായി തുടര്‍ന്നിരുന്നു. പ്രതി
കരിപ്പൂരില്‍ സ്വര്‍ണവേട്ട; ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1.8 കോടി രൂപയുടെ സ്വര്‍ണവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1.8 കോടി രൂപ വില മതിക്കുന്ന സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍. ജിദ്ദയില്‍നിന്നും എത്തിയ മലപ്പുറം ജില്ലക്കാരായ മൂന്നു യാത്രക്കാരില്‍നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ഇവരില്‍ നിന്നും മൂന്നു കിലോഗ്രാമോളം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന പുല്‍പറ്റ
പണം വാങ്ങി സ്വര്‍ണകള്ളക്കടത്ത്, കരിപ്പൂരില്‍ 1.21 കോടിയുടെ സ്വര്‍ണവുമായി മുക്കം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. രണ്ട് വ്യത്യസ്ത കേസുകളിലായി 1.21 കോടി വിലമതിക്കുന്ന 2.10 കിലോ സ്വര്‍ണവുമായാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ദമാമില്‍നിന്നും വന്ന കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദീന്‍ (35), സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സില്‍ ജിദ്ദയില്‍നിന്നും വന്ന മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത്
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചു; പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി, രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ സഹായിച്ച കേസില്‍ ആരോപണവിധേയരായ പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിടാനും അഞ്ച് ഇന്‍സ്‌പെക്ടര്‍മാരെയും രണ്ട് ഹെഡ് ഹവില്‍ദാര്‍മാരെയും കസ്റ്റംസ് സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യാനും മറ്റൊരു സൂപ്രണ്ടിന്റെ ഇന്‍ക്രിമെന്റ് തടയാനുമാണ് തീരുമാനം. കേസിന്റെ കാലയളവില്‍ വിരമിച്ച ഒരു സൂപ്രണ്ടിന്റെ പെന്‍ഷന്‍ ആനുകൂല്യം തടയാനും