കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 46ലക്ഷം രൂപയുടെ സ്വര്‍ണം


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. പുത്തൂര്‍ സ്വദേശി പെരിയംകുന്നത്ത് ഷിഹാബുദ്ദീന്‍ (39) പക്കല്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

ദോഹയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയാണഅ ശിഹാബുദ്ദീന്‍. മൂന്ന് ക്യാപ്‌സ്യൂളുകളിലായി 767 ഗ്രാം സ്വര്‍ണമാണ് ശരീരത്തില്‍ ഒളിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. 46,67,195 രൂപ വിലവരും.