കോഴിക്കോട് പതിനഞ്ചുകാരൻ ഇടിമിന്നലേറ്റ് മരിച്ചു


Advertisement

കോഴിക്കോട്: പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകീട്ട് നാലരയ്ക്കാണ് അപകടമുണ്ടായത്.

Advertisement

ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. വീട്ടിൽ നിന്ന് കുട്ടി കളിക്കുന്നതിനായി സൈക്കിളില്‍ പോകുമ്പോഴാണ് ഇടിമിന്നലേറ്റതെന്നാണ് വിവരം. കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Advertisement

കുട്ടിയുടെ ശരീരത്തില്‍ കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisement

Summary: 15-year old boy dies in lightning in puthiyangadi kozhikode