Tag: student

Total 12 Posts

കാരയാട് സ്വദേശിയായ ഇരുപത്തൊന്നുകാരൻ മെെസൂരുവിൽ അന്തരിച്ചു

അരിക്കുളം: കാരയാട് സ്വദേശിയായ വിദ്യാർത്ഥി മെെസൂരുവിൽ അന്തരിച്ചു. കൊയിലോത്ത് അസ്ലമിന്റെ മകൻ നിഹാൽ ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസാണ്. ഉമ്മ: ദിൽസത്ത് സഹോദരങ്ങൾ: ആദിൽ അസ്‌ലം , ഫാത്തിമ ഹനാൻ. മൈസൂർ ജെ.എസ്.എസ് മെഡിക്കൽ കോളജിൽ ബി.എം.എച്ച് കോഴ്സ് വിദ്യാർത്ഥിയാണ്. മയ്യിത്ത് നിസ്കാരം രാത്രി 11 മണിക്ക് തണ്ടയിൽ താഴെ ജുമാമസ്ജിദിൽനടക്കും. Summary:Karayad native student

കുറുവങ്ങാട് ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ഇരുപത്തിയൊന്നുകാരന്‍ അന്തരിച്ചു

നടുവണ്ണൂര്‍: കൊയിലാണ്ടി കുറുവങ്ങാട് ഗവ. ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ഇരുപത്തിയൊന്നുകാരന്‍ അന്തരിച്ചു. കാവുന്തറ സ്വദേശിയായ അഭിനവ് ആണ് മരിച്ചത്. സുനിലിന്റെയും വിനീതയുടെയും മകനാണ്.

സര്‍പ്രൈസ് കാണിക്കാമെന്ന് പറഞ്ഞ് എട്ടാം ക്ലാസുകാരിയുടെ കയ്യില്‍ സഹപാഠി ബ്ലേഡ് കൊണ്ട് കുത്തിക്കീറി; പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ കൊയിലാണ്ടി ഐ.സി.എസ് സ്‌കൂളിനെതിരെ ബന്ധുക്കള്‍

കൊയിലാണ്ടി: സര്‍പ്രൈസ് കാണിക്കാനെന്ന് പറഞ്ഞ് സഹപാഠി എട്ടാം ക്ലാസുകാരിയുടെ കയ്യില്‍ ബ്ലേഡ് കൊണ്ട് കുത്തിക്കീറിയതായി പരാതി. കൊയിലാണ്ടി ഐ.സി.എസ് സ്‌കൂളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് കുറ്റക്കാരനായ വിദ്യാര്‍ഥിയ്‌ക്കെതിരെ പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാതെ തുടര്‍ന്നും ഈ കുട്ടിയെ ക്ലാസില്‍ തുടരാന്‍ അനുവദിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സഹപാഠിയായ ആണ്‍കുട്ടി പെണ്‍കുട്ടികള്‍ കൂടി

ഇൻസ്റ്റ​ഗ്രാം വഴി പരിചയം, ആദ്യം സൗജന്യമായും പിന്നെ ക്യാരിയറുമാക്കി; മയക്കുമരുന്ന് സംഘത്തിൽ അകപ്പെട്ട കഥ വെളിപ്പെടുത്തി കോഴിക്കോട്ടെ ഒമ്പതാംക്ലാസുകാരി

കോഴിക്കോട്: മയക്കുമരുന്നു ക്യാരിയറാക്കി വിദ്യാർത്ഥികളെ മാറ്റുന്നത് അവസാനിക്കുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് കോഴിക്കോടെ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്. ആദ്യം സൗജന്യമായി തന്ന ശേഷം പിന്നീട് ക്യാരിയറാക്കി മാറ്റുകയായിരുന്നു എന്നാണ് വിദ്യാർത്ഥിനി പറയുന്നത്. ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽപെട്ട കുടുംബാം​ഗങ്ങളുടെ ഇടപെടലാണ് ലഹരിയിൽ നിന്ന് മുക്തിനേടാൻ പെൺകുട്ടിക്ക് തുണയായത്. ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് കുട്ടികൾക്കിടയിൽ ലഹരി മാഫിയയുടെ സ്വാധീനം വ്യക്തമാക്കുന്ന അനുഭവം

ആശ്വാസ വാർത്ത: അയനിക്കാട് നിന്ന് കാണാതായ വിദ്യാര്‍ഥിയെ വടകരയില്‍ കണ്ടെത്തി; തുറശ്ശേരിക്കടവ് പുഴയിലെ തിരച്ചില്‍ നിര്‍ത്തി

വടകര: അയനിക്കാട് നിന്ന് കാണാതായ പതിനേഴുകാരന്‍ അയ്മന്‍ മുസ്തഫയെ വടകരയില്‍ നിന്ന് കണ്ടെത്തിയതായി വിവരം. താഴെ അങ്ങാടിയില്‍ നിന്നാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ബന്ധുക്കള്‍ വീഡിയോ കോളിലൂടെ അയ്മനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കീഴൂര്‍ തുറശ്ശേരിക്കടവില്‍ ഇന്ന് രാവിലെ മുതല്‍ നടത്തിയിരുന്ന തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനമായി. വിദ്യാര്‍ഥിയെ കൊണ്ടുവരാന്‍ പയ്യോളിയില്‍ നിന്ന് ബന്ധുക്കളും പൊലീസും പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ

എം.ബി.ബി.എസിന് പ്രവേശനം കിട്ടിയെന്ന് സുഹൃത്തുക്കൾക്ക് സന്ദേശമയച്ചു; പ്രവേശ പരീക്ഷയോ​ഗ്യതയില്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ക്ലാസിൽ കയറി പെൺകുട്ടി, സംഭവം ഇങ്ങന

കോഴിക്കോട്: എം.ബി.ബി.എസ്. പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാത്ത പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നാലുദിവസം അധികൃതരറിയാതെ ക്ലാസിലിരുന്നു. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ചാംദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29-ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസ് ആരംഭിച്ചു. മൊത്തം 245 പേര്‍ക്കാണ് ഇവിടെ പ്രവേശനം

കോഴിക്കോട് പതിനഞ്ചുകാരൻ ഇടിമിന്നലേറ്റ് മരിച്ചു

കോഴിക്കോട്: പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകീട്ട് നാലരയ്ക്കാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. വീട്ടിൽ നിന്ന് കുട്ടി കളിക്കുന്നതിനായി സൈക്കിളില്‍ പോകുമ്പോഴാണ് ഇടിമിന്നലേറ്റതെന്നാണ് വിവരം. കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

”നീയെന്താ പെണ്ണിനെപ്പോലെ നടക്കുകയാണോ? നീയെന്താ ബ്ലൂ ഫിലിമില്‍ അഭിനയിക്കാനാണോ വരുന്നത്?” ഇറക്കം കുറഞ്ഞ പാന്റ് ധരിച്ചതിന് വടകരയിലെ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ അധിക്ഷേപിച്ചതായി വിദ്യാര്‍ഥിയുടെ പരാതി

വടകര: യൂണീഫോം പാന്റിന്റെ നീളം പോരെന്നും ഇറുകിയ വസ്ത്രം ധരിച്ചെന്നും ആരോപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെ അപമാനിച്ചെന്ന് പരാതി. കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് വടകരയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ അപമാനിച്ചത്. മൂന്നുദിവസം മുമ്പായിരുന്നു സംഭവമെന്ന് വിദ്യാര്‍ഥി പറയുന്നു. ”നിയ്യെന്താണ് മുടിയെല്ലാം നീട്ടി നീളം കുറഞ്ഞ പാന്റെല്ലാം ഇട്ട് നടക്കുന്നത്? നിയ്യെന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോ

മണിയൂര്‍ വയല്‍പീടികയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അന്തരിച്ചു

മണിയൂര്‍: മണിയൂര്‍ സൗത്ത് വയല്‍ പീടികയില്‍ ഇഖ്ബാലിന്റെ മകന്‍ മാസിന്‍ ഇഖ്ബാല്‍ അന്തരിച്ചു. ഏഴ് വയസ്സായിരുന്നു. തുറയൂര്‍ ജെംസ് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പനിയെത്തുടര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മാതാവ്: ഹസ്‌ന, സഹോദരങ്ങള്‍: യുംന ഇഖ്ബാല്‍, മുഹമ്മദ് ഐസില്‍ ഇഖ്ബാല്‍. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചിച്ച് തുറയൂര്‍ ജെംസ് സ്‌കൂളിന് ഇന്ന്

ആശ്വാസവാർത്ത: തിരുവങ്ങൂര്‍ കുനിയില്‍ കടവില്‍ നിന്ന് ഇന്നലെ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി

ചേമഞ്ചേരി: തിരുവങ്ങൂര്‍ കുനിയില്‍ കടവില്‍ നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. അത്തോളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. പഠനത്തില്‍ മിടുക്കനായ കുട്ടി രണ്ടു ദിവസമായി സ്‌കൂളില്‍ പോയിരുന്നില്ല. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ആരുമറിയാതെ സൈക്കിളുമായി പോവുകയായിരുന്നു എന്ന് ബന്ധു