മണിയൂര്‍ വയല്‍പീടികയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അന്തരിച്ചു


മണിയൂര്‍: മണിയൂര്‍ സൗത്ത് വയല്‍ പീടികയില്‍ ഇഖ്ബാലിന്റെ മകന്‍ മാസിന്‍ ഇഖ്ബാല്‍ അന്തരിച്ചു. ഏഴ് വയസ്സായിരുന്നു. തുറയൂര്‍ ജെംസ് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

പനിയെത്തുടര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

മാതാവ്: ഹസ്‌ന, സഹോദരങ്ങള്‍: യുംന ഇഖ്ബാല്‍, മുഹമ്മദ് ഐസില്‍ ഇഖ്ബാല്‍.

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചിച്ച് തുറയൂര്‍ ജെംസ് സ്‌കൂളിന് ഇന്ന് പ്രാദേശിക അവധി നല്‍കിയിരുന്നു.

summery: Seven year old student from Maniyoor died.