കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ രജതജൂബിലി ആഘോഷം: സംഘാടകസമിതി രൂപീകരിച്ചു


കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീ രജത ജൂബിലി ആഘോഷം സംഘാടക സമിതി രൂപീകരണ യോഗം കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.ഷിജു പദ്ധതി വിശദീകരണം നടത്തി. കെ.എ.ഇന്ദിര, സി.പ്രജില, ഇ.കെ.അജിത്ത്, പി.രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, വൈശാഖ് കെ.കെ, നഗരസഭ സെക്രട്ടറി സുരേഷ്കുമാർ, ജെ.എച്ച്.ഐ പ്രസാദ്, അഡ്വ. കെ.വിജയൻ, ശശി കോട്ടിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എം.പി.ഇന്ദുലേഖ സ്വാഗതവും വിപിന നന്ദിയും പ്രകടിപ്പിച്ചു.