Tag: kudumbasree

Total 27 Posts

ആരോ​ഗ്യ സംരക്ഷണത്തിന് യോ​ഗ ശീലമാക്കാം; കൊയിലാണ്ടിയിൽ രണ്ടാംഘട്ട കുടുംബശ്രി യോഗ പരിശീലനത്തിന് തുടക്കമായി

കൊയിലാണ്ടി: നഗരസഭ കുടുംബശ്രി യോഗ പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിന് എഡിഎസ് തലത്തിൽ തുടക്കമായി. മരുതൂരിൽ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റി ഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര ടീച്ചർ, കൗൺസിലർ എം. പ്രമോദ് എന്നിവർ സംസാരിച്ചു.

കുടുംബശ്രീ അരങ്ങ് 2024 അയല്‍ക്കൂട്ട ഓക്‌സലറി അംഗങ്ങളുടെ സര്‍ഗോത്സവത്തില്‍ കിരീടം നേടി ചേമഞ്ചേരി സി.ഡി.എസ്

പയ്യോളി: കുടുംബശ്രീ ‘അരങ്ങ് 2024’ അയല്‍ക്കൂട്ട ഓക്‌സലറി അംഗങ്ങളുടെ സര്‍ഗോത്സവത്തില്‍ ചേമഞ്ചേരി സി.ഡി.എസിന് ഓവറോള്‍ കിരീടം. 130 പോയിന്റുകളാണ് ചേമഞ്ചേരി സി.ഡി.എസ് നേടിയത്. 115 പോയിന്റ് നേടി രണ്ടാം സ്ഥാനം പയ്യോളി സി.ഡിഎസും മൂന്നാം സ്ഥാനംതുറയൂര്‍ സി.ഡി.എസും (46പോയിന്റ് )കരസ്ഥമാക്കി. ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ 27,28,29 തീയ്യതികളിലാണ് കലോത്സവം നടന്നത്. ആദ്യ ഘട്ടത്തില്‍ മെയ് 27

ലോക കായിക ദിനത്തിൽ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള ഫുട്ബോൾ മേളയുടെ സമ്മാനവിതരണം

കൊയിലാണ്ടി: ലോക കായിക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള ഫുട്ബോൾ മേളയുടെ സമ്മാന വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷനായി. സർവീസസ് താരമായിരുന്ന കുഞ്ഞിക്കണാരൻ സമ്മാനദാനം നടത്തി. ജില്ലാമിഷൻ ഡി.പി.എം ബിജേഷ് മുഖ്യാതിഥിയായി. കൗൺസിലർ വി.രമേശൻ, ഋഷിദാസ് കല്ലാട്ട് എന്നിവർ

കുടുംബശ്രീ സംരംഭക ഉൽപ്പന്നങ്ങളുടെ വിപണനമേളയും വിവിധങ്ങളായ കലാപരിപാടികളും; നാഗരികം 2023 ഇന്ന് മുതല്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍

കൊയിലാണ്ടി: നഗരസഭയുടെ ഓണാഘോഷപരിപാടികള്‍ ഇന്ന് മുതല്‍ ഓഗസ്റ്റ് 27 വരെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കും. കുടുംബശ്രീ സംരംഭക ഉത്പന്നങ്ങളുടെ വിപണനമേള ആഘോഷ പരിപാടികളുടെ മുഖ്യ ഇനമാണ്. കുടുംബശ്രീ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ വില്പനയ്ക്ക് പുറമേ സര്‍ക്കാര്‍ സഹകരണ സംഘങ്ങളുടെയും കമ്പനികളുടെയും പങ്കാളിത്തവും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളായി കലാസാംസ്‌കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. വൈകുന്നേരം 5 മണി

ഇനി 20 രൂപ മതിയാകില്ല; ജനകീയ ഹോട്ടലിലെ ഊണിന് വില കൂട്ടി

കോഴിക്കോട്: ജനകീയ ഹോട്ടലുകളിലെ ഊണിന് വില കൂട്ടി സംസ്ഥാന സര്‍ക്കാര്‍. നേരത്തേ ഇരുപത് രൂപ നല്‍കിയിരുന്ന ഊണിന് ഇനി മുതല്‍ മുപ്പത് രൂപ നല്‍കണം. പാര്‍സല്‍ ഊണിന് 35 രൂപയാണ് പുതുക്കിയ വില. തദ്ദേശ സ്വയംഭരണ വകുപ്പാണ് ജനകീയ ഹോട്ടലുകളിലെ ഊണിന്റെ വില കൂട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ

മനസും ശരീരവും ഊർജ്ജസ്വലമാക്കിയ 41 ദിനങ്ങൾ; കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ യോഗ പരിശീലനം സമാപിച്ചു

കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീയുടെ നേതൃത്തിൽ നടന്ന 41 ദിന യോഗാ പരിശീലനം സമാപിച്ചു. ഇ.എം.എസ് ടൗൺഹാളിൽ നടന്ന സമാപന പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. യോഗ പരിശീലനത്തിന് നേതൃത്വം നൽകിയ ഡോ. രാമചന്ദ്രൻ, പി.കെ.ബാലകൃഷ്ണൻ, വസന്ത, സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺ വിബിന

‘പൊതു ഇടങ്ങളിൽ സ്ത്രീകൾ’; സെമിനാറുമായി കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും സംസ്ഥാന വനിതാ കമ്മീഷനും

കൊയിലാണ്ടി: കേരള സംസ്ഥാന വനിതാ കമ്മീഷനും കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും സംയുകതമായി സെമിനാർ സംഘടിപ്പിച്ചു. പൊതു ഇടങ്ങളിൽ സ്ത്രീകൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ കൊയിലാണ്ടി ടൗൺഹാളിൽ വച്ചാണ് നടന്നത്. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവി സെമിനാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജുമാസ്റ്റർ അധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൺ വിപിന

ഇനി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും; സി.ഡി.എസ് മെമ്പര്‍മാര്‍ക്കായി പഠനയാത്ര സംഘടിപ്പിച്ച് കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസ്. മെമ്പര്‍മാര്‍ക്കായി പഠന യാത്ര സംഘടിപ്പിച്ചു. പ്രവര്‍ത്തനങ്ങളുടെ ഇടപെടല്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.പി. ഇന്ദുലേഖ അദ്ധ്യക്ഷയായി. മെമ്പര്‍ സെക്രട്ടറി ടി.കെ.ഷീബ പദ്ധതി വിശദീകരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.കെ.വിബിന സ്വാഗതവും

കൊയിലാണ്ടിയിലെ കുട്ടികൾക്കായി കാൽപ്പന്തിന്റെ ആവേശം; കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 ചൊവ്വാഴ്ച, വിശദാംശങ്ങൾ

കൊയിലാണ്ടി: നഗരസഭയിലെ കുട്ടികൾക്കായി കുടുംബശ്രീ  ഫുട്ബോൾ മേള നടത്തുന്നു. മെയ് 30 ചൊവ്വാഴ്ചയാണ് കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 നടക്കുക. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് മേള നടക്കുക. കൊയിലാണ്ടി നഗരസഭയിലെ എ.ഡി.എസ് ബാലസഭകളിലെ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. പങ്കെടുക്കുന്ന

കുടുംബശ്രീ ജില്ലാ കലോത്സവം: കാക്കൂര്‍ മുന്നില്‍, നാടോടി നൃത്തത്തിലും കവിതാപാരായണത്തിലും ഒന്നാമതെത്തി ചേമഞ്ചേരി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തില്‍ കാക്കൂര്‍ 37 പോയിന്റോടെ മുന്നില്‍. രാത്രി 7.30 വരെ വന്ന മത്സര ഫലത്തില്‍ രണ്ടാം സ്ഥാനത്ത് 21 പോയിന്റുമായി പെരുമണ്ണയും 19 പോയിന്റുമായി കോഴിക്കോട് സെന്‍ട്രലും നില്‍ക്കുന്നു. മത്സര ഫലങ്ങള്‍: മാപ്പിളപ്പാട്ട് (ജൂനിയര്‍) കോഴിക്കോട് സെന്‍ട്രല്‍ , സീനിയര്‍ – കാക്കൂര്‍. കഥാരചന – മലയാളം –