ഇനി 20 രൂപ മതിയാകില്ല; ജനകീയ ഹോട്ടലിലെ ഊണിന് വില കൂട്ടി


കോഴിക്കോട്: ജനകീയ ഹോട്ടലുകളിലെ ഊണിന് വില കൂട്ടി സംസ്ഥാന സര്‍ക്കാര്‍. നേരത്തേ ഇരുപത് രൂപ നല്‍കിയിരുന്ന ഊണിന് ഇനി മുതല്‍ മുപ്പത് രൂപ നല്‍കണം. പാര്‍സല്‍ ഊണിന് 35 രൂപയാണ് പുതുക്കിയ വില.

തദ്ദേശ സ്വയംഭരണ വകുപ്പാണ് ജനകീയ ഹോട്ടലുകളിലെ ഊണിന്റെ വില കൂട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് 20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്.


Related News: ആടുകറിയുണ്ട്, കോഴിക്കറിയുണ്ട്, മീനുകള്‍ കരിയാതെ പൊരിച്ചതുണ്ട്, ബീഫും പൊറോട്ടയുമുണ്ട് പോരാത്തതിന് കിടിലന്‍ ഇളനീര്‍ ജ്യൂസും; ഇതാ കൊയിലാണ്ടിയിലെ പുതിയ ഭക്ഷണ കേന്ദ്രം ‘കൊല്ലം ചിറയോരം


കുടുംബശ്രീ പ്രവര്‍ത്തകരാണ് ജനകീയ ഹോട്ടലുകള്‍ നടത്തുന്നത്. ഓരോ ഹോട്ടലുകളിലും വില്‍പ്പന അനുസരിച്ച് നാല് മുതല്‍ 10 വരെ ജീവനക്കാരാണ് ഉള്ളത്.

കൊയിലാണ്ടി നഗരത്തിലെ രണ്ടെണ്ണത്തിന് പുറമെ മൂടാടി, കൊല്ലം ചിറ, പൂക്കാട് മുത്താമ്പി എന്നിവിടങ്ങളിലും കൊയിലാണ്ടി മേഖലയില്‍ ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Also Read: ”ഒന്നുമില്ലാതെ കയറി വന്നവരാണ് ഞങ്ങളില്‍ പലരും; ഇന്ന് എല്ലാ സന്തോഷങ്ങളോടെയും ഞങ്ങള്‍ ജീവിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ധൈര്യം തന്നത് കുടുംബശ്രീയാണ്” ; കുടുംബശ്രീയ്‌ക്കൊപ്പമുള്ള രണ്ട് പതിറ്റാണ്ട് നീണ്ട അനുഭവം പങ്കുവെച്ച് ആനക്കുളം സ്വദേശി പ്രേമ