‘പൊതു ഇടങ്ങളിൽ സ്ത്രീകൾ’; സെമിനാറുമായി കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും സംസ്ഥാന വനിതാ കമ്മീഷനും


കൊയിലാണ്ടി: കേരള സംസ്ഥാന വനിതാ കമ്മീഷനും കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും സംയുകതമായി സെമിനാർ സംഘടിപ്പിച്ചു. പൊതു ഇടങ്ങളിൽ സ്ത്രീകൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ കൊയിലാണ്ടി ടൗൺഹാളിൽ വച്ചാണ് നടന്നത്.

സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവി സെമിനാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജുമാസ്റ്റർ അധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൺ വിപിന സ്വാഗതം പറഞ്ഞു.

കില ഫാക്കൽറ്റി എൻ.വി.അനിത വിഷയത്തെ ആസ്പദമാക്കി കുടുംബശ്രീ അംഗങ്ങൾക്ക് ക്ലാസ് നൽകി. നഗരസഭാ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ഇ.കെ.അജിത്ത് മാസ്റ്റർ, കെ.എ.ഇന്ദിര ടീച്ചർ, നിജില പറവകൊടി, സി.പ്രജില, നഗരസഭാ കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, റഹ്മത്ത് കെ.ടി.വി, നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.സുധാകരൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ഷീബ കെ.ടി എന്നിവർ ചടങ്ങിൽ സന്നിഹിതരായി. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ആരിഫ വി ചടങ്ങിന് നന്ദി രേഖപെടുത്തി.