കൊയിലാണ്ടിയിലെ കുട്ടികൾക്കായി കാൽപ്പന്തിന്റെ ആവേശം; കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 ചൊവ്വാഴ്ച, വിശദാംശങ്ങൾ


കൊയിലാണ്ടി: നഗരസഭയിലെ കുട്ടികൾക്കായി കുടുംബശ്രീ  ഫുട്ബോൾ മേള നടത്തുന്നു. മെയ് 30 ചൊവ്വാഴ്ചയാണ് കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 നടക്കുക. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് മേള നടക്കുക.

കൊയിലാണ്ടി നഗരസഭയിലെ എ.ഡി.എസ് ബാലസഭകളിലെ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. പങ്കെടുക്കുന്ന കുട്ടികൾ 31/12/2023 ന് 13 വയസ് പൂർത്തിയാവുന്നവരായിരിക്കണം.

മത്സരങ്ങളുടെ 30 മിനുറ്റ് സമയം മുമ്പ് ടീം കളിക്കാരുടെ പേര് മാച്ച് കമ്മിഷണറെ ഏൽപ്പിക്കേണ്ടതാണ്. മത്സരങ്ങൾ ഫുട്ബോൾ അസോസിയേഷൻ നിയമാവലി അനുസരിച്ചാണ് നടത്തുക. കളി സമയം 20+5+20 മിനുറ്റ് ആയിരിക്കും. കളിക്കാർ കളിനിയമം അനുസരിച്ചുള്ള വസ്ത്രങ്ങളും മറ്റ് ഉപകരണങ്ങളും ധരിക്കേണ്ടതാണ്.

മത്സരം നോക്ക്ഔട്ട് സംവിധാനത്തിൽ ആയിരിക്കും. 8. മത്സരം സമനിലയിൽ ആണ് അവസാനിക്കുന്നതെങ്കിൽ അധിക
സമയം അനുവദിക്കാതെ ടൈ-ബ്രേക്കർ ഉപയോഗിച്ച് വിജയിയെ തീരുമാനിക്കും. കളിയിൽ അന്തിമ തീരുമാനം റഫറിയുടേതായിരിക്കും.

മത്സരത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മുഴുവൻ സമയം കളിച്ച ശേഷം കളി കഴിഞ്ഞ് 30 മിനുറ്റിള്ളിൽ 500 രൂപ ഫീസോട് കൂടി രേഖാമൂലം പരാതി മാച്ച് കമ്മീഷണർക്ക് നൽകേണ്ടതാണ്. അച്ചടക്ക സമിതി പരാതി പരിശോധിച്ച് തീരുമാനം എടുക്കുന്നതാണ്. അത് അന്തിമമായിരിക്കും. പരാതി നിലനിൽക്കുന്നതാണെങ്കിൽ ഫീസ് തുക
തിരിച്ചു നൽകുന്നതായിരിക്കും. ടൂർണമെന്റിന്റെ സുഖകരമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്ന് സി.ഡി.എസ് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.