വടകരയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു


വടകര: വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ചെറുമോത്ത് സ്വദേശിനി കുന്നുമ്മല്‍ മാമി ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു.

വളയം യു.പി സ്‌കൂളിലെ 63ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ കയറുന്നതിനെ കുഴഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവ്: കുണ്ടുകണ്ടത്തില്‍ ഹസ്സന്‍.