Tag: Thunder

Total 8 Posts

‘മൊബെെൽ താഴെ വച്ചേ, ഇടിമിന്നലുള്ളത് കാണുന്നില്ലേ…’, ഇടിമിന്നലുള്ളപ്പോൾ ഫോൺ ഉപയോ​ഗിക്കുന്നത് അപകടത്തിനിടയാക്കുമോ? നോക്കാം വിശദമായി

ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യത, കാലവർഷമായതോടെ മിക്ക ദിവസങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും പുറത്തുവരുന്ന അറിയിപ്പാണിത്. ഇടിമിന്നലേറ്റുള്ള മരണവും ഇതോടൊപ്പം റിപ്പോർട്ട് ചെയ്യുന്നതിനാൽ മൊബെെൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ ഉപയോ​ഗിക്കാൻ പലർക്കും ഭയമാണ്. മൊബൈല്‍ ഫോണ്‍ ഇടിമിന്നലിനെ ആകര്‍ഷിക്കുമെന്നുൾപ്പെടെയുള്ള ധാരണയായണ് ഭയത്തിന് കാരണം. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമോ,

കൊടുവള്ളിയില്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു

കൊടുവള്ളി: കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ ആണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ പെട്ടെന്ന് മിന്നലേറ്റ് വീഴുകയായിരുന്നു. ആവിലോറയിലും സ്ത്രീക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീലയ്ക്കാണ് (58) മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ്

കോഴിക്കോട് പതിനഞ്ചുകാരൻ ഇടിമിന്നലേറ്റ് മരിച്ചു

കോഴിക്കോട്: പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകീട്ട് നാലരയ്ക്കാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. വീട്ടിൽ നിന്ന് കുട്ടി കളിക്കുന്നതിനായി സൈക്കിളില്‍ പോകുമ്പോഴാണ് ഇടിമിന്നലേറ്റതെന്നാണ് വിവരം. കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

‘ഞാനും അമ്മയും അനിയത്തിയും കാണുന്നത് ഒരു തീഗോളം വീട്ടിലേക്ക് വന്ന് വലിയ ശബ്ദത്തോടെ പതിച്ചതാണ്”; കൂരാച്ചുണ്ടില്‍ ഇടിമിന്നലില്‍ വീടിന്റെ വയറിങ്ങും സ്വിച്ച് ബോര്‍ഡും സിമന്റ് തൂണും തകര്‍ന്നു

കൂരാച്ചുണ്ട്: ഇടിമിന്നലില്‍ കൂരാച്ചുണ്ടില്‍ വീടിന് നാശം. ഒന്നാം വാര്‍ഡ് ഓഞ്ഞിലില്‍ താമസിക്കുന്ന വലിയാനംകണ്ടത്തില്‍ ഏലിയാമ്മയുടെ വീടിന്റെ വയറിങ്, സ്വിച്ച് ബോര്‍ഡ്, പാനുകള്‍ തുടങ്ങിയവയാണ് നശിച്ചത്. വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച മതിലിന്റെ സിമന്റ് തൂണും തകര്‍ന്നിട്ടുണ്ട്. ശനിയാഴ്ച ഉച്ചോടെയായിരുന്നു സംഭവം. അപകടം നടക്കുന്ന സമയത്ത് താനും അമ്മയും അനുജത്തിയും വീട്ടിലുണ്ടായിരെന്ന് വീട്ടുടമ ഏലിയാമ്മ കൊയിലാണ്ടി ന്യൂസ് ഡോട്

മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതമോ വരെ സംഭവിക്കാം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത വേണം, അതീവ ജാഗ്രത; സുരക്ഷാ മാർഗ്ഗങ്ങൾ അറിയാം

കൊയിലാണ്ടി: മഴ ആരംഭിച്ചതോടെ ഭീതിയുണർത്തി പ്രകൃതി ദുരന്തങ്ങളും വർദ്ധിക്കുകയാണ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനെ നിസ്സാരമായി കാണാതെ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു. ഇടിമിന്നൽ നിസ്സാരമല്ല! ജാഗ്രത പാലിക്കാം സുരക്ഷിതരാകാം – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഇടിമിന്നലിൽ നിന്നും വേണം ജാഗ്രത; കരുതൽ നിർദ്ദേശങ്ങൾ അറിയാം

കൊയിലാണ്ടി: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി കൊയിലാണ്ടിയിൽ പെയ്ത മഴയിൽ വ്യാപക നാശ നഷ്ട്ടങ്ങളാണ് ഉണ്ടായത്. കൊയിലാണ്ടിയിലെ കുറുവങ്ങാട്, മേലൂര്‍, പന്തലായനി, കണയങ്കോട്, മൂടാടി, കൊല്ലം, കൊരയങ്ങാട്, അരങ്ങാടത്ത്, എന്നിവിടങ്ങളില്‍ ഫലവൃക്ഷങ്ങള്‍ കടപുഴകിയും മുറിഞ്ഞുവീണും നാശനഷ്ടങ്ങളുണ്ടായി. ഇതിനോടൊപ്പം തന്നെ കേരളത്തിൽ ഒറ്റപെട്ടയിടങ്ങളിൽ ഇടിമിന്നലോടു

കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ രാത്രി ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, കാറ്റും ശക്തമാകും

കോഴിക്കോട്: കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാത്തെ പത്ത് ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ശക്തമായ ഇടിമിന്നലിൽ പുളിയഞ്ചേരിയിൽ തെങ്ങുകൾക്ക് തീപ്പിടിച്ചു, തെരുവുവിളക്കുകൾ പൊട്ടിത്തെറിച്ചു

കൊയിലാണ്ടി: ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് പുളിയഞ്ചേരിയില്‍ രണ്ട് തെങ്ങുകള്‍ക്ക് തീ പിടിച്ചു. പുളിയഞ്ചേരി പള്ളിക്ക് സമീപമുള്ള ഓണിപ്പറമ്പില്‍ ഗംഗാധരന്‍ എന്നയാളുടെ വീട്ടുമുറ്റത്തെ തെങ്ങിനും തൊട്ടടുത്തുള്ള ഹില്‍ബസാര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങിനുമാണ് തീ പിടിച്ചത്. ഇതിൽ ഒരു തെങ്ങ് കത്തിനശിച്ചു. തെങ്ങുകള്‍ക്ക് തീ പിടിച്ചത് ശ്രദ്ധയില്‍ പെട്ട ഉടന്‍ സമീപവാസികളെത്തി വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചു.