മലപ്പുറത്ത് കടലുണ്ടപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു


Advertisement

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ആനക്കയം ചേപ്പൂരില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. പാണ്ടിക്കാട് സ്വദേശിയായ അര്‍ഷക് ആണ് മരിച്ചത്. മഞ്ചേരിയിലെ ഉമ്മയുടെ വീട്ടില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

Advertisement

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. കടലുണ്ടിപ്പുഴ കോലം കടവില്‍ നിന്നു 150 മീറ്റര്‍ മാറി മൃതദേഹം കണ്ടെത്തി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisement
Advertisement