ചെങ്ങോട്ടുകാവിലെ ഓട്ടോറിക്ഷാ ഡ്രൈവറായ താഴെക്കണ്ടി റഫീഖ് അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് താഴെക്കണ്ടി റഫീഖ് അന്തരിച്ചു. അൻപത്തിയൊൻപത് വയസായിരുന്നു. ചെങ്ങോട്ടുകാവിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ചേലിയ റോഡിൽ മസാലക്കച്ചവടം നടത്തിയിരുന്നു.

പരേതനായ മുഹമ്മദിൻ്റെയും ബീവിക്കുട്ടിയുടേയും മകനാണ്.

ഭാര്യ: സുഹറ പാലപ്പറമ്പത്ത്.

സഹോദരങ്ങൾ: ആലിക്കോയ, അസീസ്, ഷരീഫ, റാബിയ.