കോഴിക്കോട് ഇരുപത്തിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി; മൂന്നുപേര്‍ കസ്റ്റഡിയില്‍


Advertisement

കോഴിക്കോട്: ഇരുപത്തിമൂന്നുകാരിയെ കൂട്ടബാലാത്സംഗത്തിനിരയാക്കിയതായി പരാതി. പന്തീരങ്കാവില്‍ രണ്ടുദിവസം മുമ്പായിരുന്നു സംഭവം. സംഭവത്തില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നു പേരെ പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisement

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ഫ്‌ലാറ്റില്‍ വെച്ച് ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി.

Advertisement

കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയെ പീഢനത്തിനിരയാക്കിയ മറ്റൊരാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നു.

Advertisement

Summary: woman gang-raped in kozhikode pantheerankavu