Tag: Rape Case

Total 22 Posts

കോഴിക്കോട് ബീച്ചില്‍ പതിനാറുകാരനുനേരെ ലൈംഗികാതിക്രമം, എതിര്‍ത്തപ്പോള്‍ കടലില്‍ മുക്കിക്കൊല്ലാന്‍ ശ്രമം; ക്വട്ടേഷന്‍ തലവനും കൂട്ടാളികളും അറസ്റ്റില്‍

കോഴിക്കോട്: പാലക്കാട്ടുനിന്ന് സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ പതിനാറുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ ക്വട്ടേഷന്‍ തലവനും കൂട്ടാളികളും അറസ്റ്റില്‍. ക്വട്ടേഷന്‍ തലവന്‍ പന്നിയങ്കര സ്വദേശി നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ് അലി (35), സാജര്‍ (35), ജാസിം (35) എന്നിവരെയാണ് പിടിയിലായത്. കോഴിക്കോട്ടെ വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടി സുഹൃത്തുക്കളോടൊപ്പം ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് ബീച്ചില്‍ കളിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയെ നൈനൂക്ക്

മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ഒരുവർഷത്തോളം പീഡിപ്പിച്ചു; കോഴിക്കോട്ട് യുവാവ് അറസ്റ്റിൽ പിടിയിൽ

കോഴി​ക്കോട്: വെള്ളയിൽ സ്വദേശിനിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളയിൽ നാലുകുടി പറമ്പ് കെ.പി. അജ്മൽ (30) ആണ് അറസ്റ്റിലായത്. മകനെ കൊല്ലുമെന്ന് പറഞ്ഞാണ് യുവാവ് നിരവധി തവണ വീട്ടമ്മയെ പീഡനത്തിന് ഇരയാക്കിയത്. വെള്ളയിൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെയിന്റിങ് തൊഴിലാളിയായ അജ്മൽ കൂടെ ജോലി ചെയ്യുന്ന യുവാവിനെ

സിവിക് ചന്ദ്രനെതിരായ കൊയിലാണ്ടിയിലെ പീഡന കേസ്: പാഠഭേദം നല്‍കിയ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി

കൊയിലാണ്ടി: സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിലെ യുവതി നല്‍കിയ പീഡന കേസില്‍ പാഠഭേദം നല്‍കിയ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി. ലേബര്‍ കമ്മീഷണര്‍ ആണ് റിപ്പോര്‍ട്ട് റദ്ദാക്കിയത്. അതിജീവിത നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഈ ഉത്തരവുണ്ടായത്. ഇനി പരാതിക്കാരിക്ക് ജില്ലയില്‍ കളക്ടറുടെ കീഴിലുള്ള ലോക്കല്‍ കമ്മിറ്റി മുമ്പാകെ പുതിയ പരാതിനല്‍കാം. ചട്ടവിരുദ്ധമായി രൂപീകരിച്ച കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടാണ്

കോഴിക്കോട് സ്വദേശിനിയായ യൂട്യൂബ് ചാനൽ അവതാരകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കാറുമായി കടന്നു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: യുട്യൂബ് ചാനല്‍ അവതാരകയായ കോഴിക്കോട് സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും അവരുടെ കാറുമായി കടന്നു കളയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ പീച്ചി ഡാമിനു സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ നിധിന്‍ പോള്‍സനെ (33) യാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് സി.ഐ. കെ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. യുവതിയെ തൃപ്പൂണിത്തുറ ചാത്താരി ഭാഗത്തുള്ള ഒരു

തൃശൂര്‍ മാളയില്‍ എൺപത്തെട്ടുകാരനെ പരിചരിക്കാനെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി; കേസില്‍  അറുപത്തേഴുകാരൻ അറസ്റ്റിൽ

മാള: കിടപ്പ് രോഗിയായ എൺപത്തെട്ടുകാരനെ പരിചരിക്കാന്‍ വീട്ടുകാര്‍ ചുമതലപ്പെടുത്തിയ  അറുപത്തേഴുകാരൻ രോഗിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിൽ. പുത്തൻചിറ ചക്കാലയ്ക്കൽ മത്തായിയെ(67)യാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. മക്കള്‍ വിദേശത്തായതിനാല്‍ അച്ഛന്റെ ദൈനെദിന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഏര്‍പ്പെടുത്തിയതാണ് മത്തായിയെ. ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മത്തായിയുടെ പീഡനത്തെത്തുടര്‍ന്ന്  അവശനിലയിലായ എൺപത്തെട്ടുകാരനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങി.

സരോവരം പീഡനക്കേസ്: തെളിവില്ല, നടുവണ്ണൂര്‍ സ്വദേശിയെ വെറുതെവിട്ടു, വിധി വന്നത് മതപരിവര്‍ത്തന ശ്രമമെന്ന ആരോപണത്തിന്റെ പേരില്‍ വിവാദമായ കേസില്‍

നടുവണ്ണൂര്‍: സരോവരത്ത് ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ നടുവണ്ണൂര്‍ സ്വദേശിയെ കോടതി വെറുതെ വിട്ടു. സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ.പ്രിയയുടേതാണ് വിധി. നടുവണ്ണൂര്‍ കുറ്റിക്കണ്ടിയില്‍ മുഹമ്മദ് ജാസിമിനെയാണ് കോടതി വെറുതെ വിട്ടത്. പ്രതിക്കെതിരായ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ കോഴിക്കോട് എത്തിച്ച് പീഡിപ്പിക്കുകയും സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസ്: പ്രതിയായ നഴ്‌സ് അറസ്റ്റില്‍

കോഴിക്കോട്: വനിതാ ഡോക്ടറെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കേസിലെ പ്രതിയായ നഴ്‌സ് അറസ്റ്റില്‍. തൃശ്ശൂര്‍ പുന്നയൂര്‍ സ്വദേശി നിഷാം ബാബു (24)വിനെയാണ് കസബ പോലീസ് അറസ്റ്റുചെയ്തത്. പന്നിയങ്കരയില്‍ ഒളിവില്‍ താമസിച്ചുവരുകയായിരുന്നു പ്രതി. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടറാണ് പരാതിക്കാരി. മൈസൂരുവിലെ ആശുപത്രിയില്‍ ഇരുവരും ഒരുമിച്ച് ജോലിചെയ്തിരുന്നു.

ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ബാലുശ്ശേരി സ്വദേശിയായ പ്രതി അറസ്റ്റില്‍

കൊടുവള്ളി: ബസിനുള്ളില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍. ബാലുശ്ശേരി എരമംഗലം ഓര്‍ക്കാട്ടുമീത്തല്‍ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വട്ടോളിയില്‍ ടയര്‍ കട നടത്തി വരുകയായിരുന്ന പ്രതി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയിരുന്നു. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍

കോഴിക്കോട് ഇരുപത്തിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി; മൂന്നുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: ഇരുപത്തിമൂന്നുകാരിയെ കൂട്ടബാലാത്സംഗത്തിനിരയാക്കിയതായി പരാതി. പന്തീരങ്കാവില്‍ രണ്ടുദിവസം മുമ്പായിരുന്നു സംഭവം. സംഭവത്തില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നു പേരെ പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ഫ്‌ലാറ്റില്‍ വെച്ച് ജ്യൂസില്‍ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയെ പീഢനത്തിനിരയാക്കിയ മറ്റൊരാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നു. Summary: woman

നാദാപുരത്ത് പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പോക്സോ കേസിൽ തമിഴ്നാട് സ്വദേശി റിമാൻഡിൽ

നാദാപു​രം: നാദാപുരത്ത് പ​തി​നാ​ലു വയസ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കിയ കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി റി​മാ​ൻ​ഡി​ൽ. തി​രു​വോ​ട് പാ​ലോ​ളി ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന മ​ണി​ക​ണ്ഠ​നെ​യാ​ണ് (24) നാ​ദാ​പു​രം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഛർ​ദി​യെ തു​ട​ർ​ന്ന് നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ​യാ​ണ് കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് പ്ര​തി​യെ