കോഴിക്കോട് സ്വദേശിനിയായ യൂട്യൂബ് ചാനൽ അവതാരകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കാറുമായി കടന്നു; യുവാവ് അറസ്റ്റിൽ


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട  യുട്യൂബ് അവതാരകയെ എറണാകുളത്ത് സ്വകാര്യ ടെലികോം കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായ നിധിന്‍ പോള്‍സണ്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് ഫ്‌ലാറ്റിലെത്തിച്ച് നിരന്തര പീഡനത്തിന് ഇരയാക്കിയത്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തന്റെ നേര്‍ക്ക് വരുന്നതായി മനസിലാക്കിയ ഇയാള്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ പ്രതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്ത് പൊലീസ് തന്ത്രപൂര്‍വം ഇയാളെ കെണിയിലാക്കി. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.