Tag: Sexual Assault

Total 10 Posts

കുളത്തുവയല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം: കുറ്റക്കാരനായ അധ്യാപകനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് കെ.എസ്.യു

പേരാമ്പ്ര: കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി. അധ്യാപകനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ട് ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്ത സ്‌കൂളിന്റെ നിലപാടിനെതിരേയും പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിക്കാതെ ഇരുട്ടില്‍ തപ്പുന്ന പോലീസ്

അമൃത എക്‌സ്പ്രസില്‍ യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം; ഇരിങ്ങല്‍ സ്വദേശി അറസ്റ്റില്‍

പയ്യോളി: അമൃത എക്‌സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ ഇരിങ്ങല്‍ സ്വദേശി അഭിലാഷ് അറസ്റ്റില്‍. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍വെച്ച് ഇയാള്‍ ഇരുപത്തിനാലുകാരിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അമൃത എക്‌സ്പ്രസ് കോട്ടയം വിട്ടപ്പോഴായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ

കോഴിക്കോട് സ്വദേശിനിയായ യൂട്യൂബ് ചാനൽ അവതാരകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കാറുമായി കടന്നു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: യുട്യൂബ് ചാനല്‍ അവതാരകയായ കോഴിക്കോട് സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും അവരുടെ കാറുമായി കടന്നു കളയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ പീച്ചി ഡാമിനു സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ നിധിന്‍ പോള്‍സനെ (33) യാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് സി.ഐ. കെ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. യുവതിയെ തൃപ്പൂണിത്തുറ ചാത്താരി ഭാഗത്തുള്ള ഒരു

കൊയിലാണ്ടിയിലെ ലൈംഗിക പീഡന കേസ്: മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ അപ്പീലില്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

കൊയിലാണ്ടി: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

കൊയിലാണ്ടിയിലെ ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

കൊയിലാണ്ടി: എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോഴിക്കോട് ജില്ലാ കോടതി വിധി പറയും. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലാണ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ വാദം പൂർത്തിയായി. നേരത്തേ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്

ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; എകരൂല്‍ സ്വദേശിയായ പ്രതിക്ക് അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി സ്‌പെഷ്യല്‍ കോടതി

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുറ്റക്കാരനായ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. എകരൂല്‍ സ്വദേശി പൂച്ചപ്പള്ളി ബാബുവിനെ (51) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി ശിക്ഷിച്ചത്. അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ഇയാള്‍ക്ക് കോടതി വിധിച്ച ശിക്ഷ.

ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണവിധേയനെന്ന് പ്രതിഭാഗം, ഇതേ ആള്‍ക്കെതിരെ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി ഓഗസ്റ്റ് രണ്ടിന്

കൊയിലാണ്ടി: കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കോഴിക്കോട് ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് രണ്ടിന് കോടതി വിധി പറയും. നേരത്തേ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി ഇന്ന് വരെ തടഞ്ഞിരുന്നു. എസ്.സി-എസ്.ടി നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്നാണ്

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ബാലുശ്ശേരി സ്വദേശിനിയായ പതിനാറുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മലപ്പുറം സ്വദേശി പിടിയിൽ

ബാലുശ്ശേരി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ. തിരൂരങ്ങാടി വെളിമുക്ക് കൊടകാമാട്ടിൽ ഷിബിനെ (22) ആണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവിൽ നിന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജൂലെെ 4 മുതലാണ്

പയ്യോളിയില്‍ പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

പയ്യോളി: പോക്‌സോ കേസില്‍ പയ്യോളിയില്‍ യുവാവ് അറസ്റ്റില്‍. പള്ളിക്കരയില്‍ താമസിക്കുന്ന പയ്യോളി മൂപ്പിച്ചതില്‍ കെ.പി. സുനീറിനെ (34) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിനാണ് കേസ്. ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യോളി ഇന്‍സ്‌പെക്ടര്‍ കെ.സി. സുഭാഷ്ബാബു, എസ്.ഐ. വി.പി. രാമകൃഷ്ണന്‍ എന്നിവരാണ് പ്രതിയെ

കോഴിക്കോട് സ്വദേശിനിയായ യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: വിജയ് ബാബുവിനെതിരായ തെളിവുകൾ ശേഖരിച്ച് പൊലീസ്; നിർണ്ണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു

  കൊച്ചി: കോഴിക്കോട് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ചലച്ചിത്ര നിർമ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെ തെളിവായി നിർണ്ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.  കഴിഞ്ഞ മാർച്ച് 13