തിക്കോടി ആവിക്കല്‍ കടല്‍ത്തീരത്ത് പയ്യോളി സ്വദേശിനിയുടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ


Advertisement

തിക്കോടി: പയ്യോളി സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം കടല്‍ത്തീരത്ത് കണ്ടെത്തി. ആവിക്കല്‍ ഉതിരപ്പറമ്പ് കോളനിക്ക് പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്.

Advertisement

പയ്യോളി ബീച്ചില്‍ കുരിയാട് റോഡില്‍ മാളിയേക്കല്‍ കദീശയാണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. അസ്ലം, അര്‍ഷാദ് എന്നിവര്‍ മക്കളാണ്. പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Advertisement
Advertisement