Tag: thikkodi

Total 51 Posts

സ്‌നേഹ ഹസ്തം തിക്കോടി കൂട്ടായ്മ ഏര്‍പ്പെടുത്തിയ സ്‌നേഹ ഹസ്തം പ്രഥമ പുരസ്‌കാരം ടി.ഖാലിദ് തിക്കോടിക്ക്

പയ്യോളി: സ്‌നേഹ ഹസ്തം തിക്കോടി കൂട്ടായ്മ ഏര്‍പ്പെടുത്തിയ സ്‌നേഹ ഹസ്തം പ്രഥമ പുരസ്‌കാരം പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി.ഖാലിദിന് ലഭിച്ചു. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ അവസാനത്തില്‍ തിക്കോടിയില്‍ നടക്കുന്ന സാംസ്‌കാരിക സദസില്‍ വെച്ചു സമര്‍പ്പിക്കുന്നതാണ്. മൂന്നര പതിറ്റാണ്ടിലധികം കാലമായി വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായും ജനപ്രതിനിധിയായും പ്രവര്‍ത്തിച്ച ഖാലിദ് ഇപ്പോള്‍

തിക്കോടിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ ആക്രമണം; പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്ന് ആരോപണം

തിക്കോടി: തിക്കോടി കാരേക്കാട് വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി റയീസ്, മേഖലാ പ്രസിഡന്റ് അഖിലേഷ് എന്നിവര്‍ക്കുനേരെയാണ് ഒരു സംഘം മാരകായുധങ്ങളുമായെത്തി ആക്രമിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഇടിക്കണ്ട, ഇരുമ്പ് പൈപ്പ് എന്നിവയുമായാണ് അക്രമിസംഘം എത്തിയതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രദേശത്തുകാരായ ആര്‍.എസ്.എസ്

ഭക്ഷണവും വെളളവും കഴിക്കാനാവുന്നില്ല; തിക്കോടിയില്‍ തലയില്‍ പ്ലാസ്റ്റിക് കുപ്പി കുടുങ്ങി നായ അവശ നിലയില്‍

കൊയിലാണ്ടി: തിക്കോടി കോടിക്കല്‍ ബീച്ചിന് സമീപം തലയില്‍ പ്ലാസ്റ്റിക് കുപ്പി കൂടുങ്ങി നായ അവശ നിലയില്‍. കഴിഞ്ഞ മൂന്നു ദിവസമായി പരിസര പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് കുടുങ്ങിയ നിലയില്‍ കണ്ടത്. ഭക്ഷണവും വെളളവുമൊന്നും കഴിക്കാന്‍ പറ്റാത്തതിനാല്‍ നായ അവശ നിലയിലാണുളളത്. ദിവസങ്ങല്‍ കഴിഞ്ഞിട്ടും നാട്ടുകാരും അധികൃതരും നായയെ രക്ഷിക്കാനുളള നടപടികള്‍ ചെയ്യുന്നില്ലന്ന് പ്രദേശവാസി കൊയിലാണ്ടി ന്യൂസ് ഡോട്ട്

തിക്കോടി കൂരന്റവിട പവിത്രന്‍ അന്തരിച്ചു

കൊയിലാണ്ടി: തിക്കോടി കൂരന്റവിട പവിത്രന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു. തിക്കോടി കൃഷി ഭവനില്‍ താല്‍ക്കാലിക ഡ്രൈവറായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. ഭാര്യ: സുനിജ, മക്കള്‍: ശ്രീരാഗ്, പാര്‍ത്ഥിവ് സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍, പരേതനായ കരുണാകരന്‍, രാജന്‍,പരേതയായ രാധ, രമ, കൗസല്യ, ജയമ, ഹരിദാസന്‍, പ്രദീപ്,പരേതയായ ഷീബ. ശവസംസ്‌കാരം വീട്ടുവളപ്പില്‍ രാവിലെ 9 മണിക്ക് .

തിക്കോടിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി റീ ഹാബിലിറ്റേഷന്‍ സെന്റര്‍ വരുന്നു; ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും ഒരുകോടി

തിക്കോടി: തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുംവിധം തിക്കോടിയില്‍ റീ ഹാബിലിറ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. തിക്കോടി ബീച്ചില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലുള്ള സ്ഥലത്താണ് റീ ഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. റീ ഹാബിലിറ്റേഷന്‍ സെന്റര്‍ ആയതിനാല്‍ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

‘കൊടുങ്ങല്ലൂരിലേക്ക് യുദ്ധത്തിന് പോയ തിക്കോടി സൈന്യം പഠിച്ച അതേ മുറകള്‍’; തിക്കോടിയിലെ കളരിയുടെ ചരിത്രവും പയറ്റും ജമാല്‍ ഗുരുക്കളുടെ കയ്യില്‍ ഭദ്രം

  പി.കെ. മുഹമ്മദലി തിക്കോടിക്ക് കളരി ഒട്ടും അപരിചിതമല്ല. തിക്കോടിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ പല കാലങ്ങളിലായി കളരിയും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. വായ്ത്താരികളുടെ മുഴക്കവും ചുവടുകളുടെ പ്രകമ്പനവും സദാ മുഖരിതമായിരുന്ന കളരിയുടെ പ്രതാപകാലം തിക്കോടിക്കുണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍ നടന്ന ഒരു യുദ്ധത്തില്‍ പങ്കെടുക്കാന്‍ തിക്കോടിയില്‍ നിന്ന് കളരിപ്പയറ്റുകാരുടെ ഒരു സൈന്യം ജലമാര്‍ഗം പോയതിനെക്കുറിച്ച് ചരിത്ര രേഖകളില്‍ കാണാം. ഉമറുബ്നു സുബര്‍ജിയുടെ

വിമാനത്തില്‍ 3000 മീറ്റര്‍ ഉയരെ നിന്ന് എടുത്ത് ചാടുന്ന തിക്കോടിക്കാരന്‍; സാധാരണത്വത്തോട് സലാം പറഞ്ഞ അബ്ദുസലാമിന്‍റെ സാഹസിക വിനോദങ്ങള്‍

  പി.കെ. മുഹമ്മദലി മൂവായിരം മീറ്ററിലും ഉയരത്തില്‍ ചീറിപ്പറക്കുന്ന വിമാനത്തിന്‍റെ വാതില്‍ തുറന്ന് താഴേക്ക് നോക്കി നില്‍ക്കുകയാണ് ഒരു തിക്കോടിക്കാരന്‍. ഒന്നുകൂടി ശ്വാസമെടുത്ത് അടുത്ത ഏത് സെക്കന്‍റിലും അദ്ദേഹം താഴേക്ക് ചാടാം. സത്യത്തില്‍ ചാടുകയല്ല, ‘ഇതാ സര്‍വ ഭാരങ്ങളും വെടിഞ്ഞ് ഞാന്‍’ എന്ന് പോലെ ഗുരുത്വാകര്‍ഷത്തിന് വഴങ്ങിക്കൊടുക്കുന്നത് പോലെയാണ് ആ കാഴ്ച. താഴെ, മേഘങ്ങള്‍ക്കും താഴെയാണ്

തിക്കോടി പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി

  Update: കുട്ടി ജൂണ്‍ അഞ്ചിന് വീട്ടില്‍ തിരിച്ചെത്തിയതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.  തിക്കോടി: പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി. മാധവന്‍ചേരി നിഹാലിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. നീലയും വെള്ളയും നിറമുള്ള കള്ളി ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. നിഹാലിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി

ചരിത്രത്തിന്റെ ഭാഗമായി തിക്കോടി പാലൂരിലെ പൂവെടിത്തറയും; ദേശീയപാത പ്രവൃത്തികള്‍ക്കായി തറ പൊളിച്ചു തുടങ്ങി

തിക്കോടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി തിക്കോടി പാലൂരിലെ പ്രശസ്തമായ പൂവെടിത്തറ പൊളിച്ചു തുടങ്ങി. കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്ര ഉത്സവ ചടങ്ങുകളുടെ ഭാഗമായി നിലകൊണ്ട പൂവെടിത്തറ പ്രദേശത്തെ ഭക്തജനങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഇടമാണ്. സമീപഭാഗത്തുണ്ടായിരുന്ന കെട്ടിടങ്ങളും സ്ഥലവുമെല്ലാം നേരത്തെ തന്നെ ഏറ്റെടുക്കുകയും ഇവിടെ ദേശീയപാതയുടെ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൂവെടിത്തറയുടെ ഉടമസ്ഥത സംബന്ധിച്ച ആശങ്കകളാണ്

തിക്കോടി ചാക്കര നടയകം പാടശേഖരത്തിൽ വൻ തീ പിടിത്തം; പണിപ്പെട്ട് തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തിൽ വൻ തീ പിടിത്തം. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. വാഹനം എത്താത്തതിനാൽ മുക്കാല്‍ കിലോമീറ്ററോളം അകലെ പാടശേഖരത്തിനുള്ളിൽ ഉള്ള തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. ആരോ തീ ഇട്ടതാണ്