Tag: thikkodi

Total 51 Posts

സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: പ്രതിയായ തിക്കോടി സ്വദേശി വിഷ്ണു സത്യൻ റിമാന്റിൽ

പയ്യോളി: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയായ തിക്കോടി സ്വദേശിയെ കോടതിയില്‍ ഹാജരാക്കി. തിക്കോടി പതിനൊന്നാം വാര്‍ഡില്‍ തെക്കേകൊല്ലന്‍കണ്ടി ശങ്കരനിലയത്തില്‍ വിഷ്ണു സത്യനെയാണ് പയ്യോളിയുടെ കൂടെ ചുമതലയുള്ള കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിഷ്ണു സത്യനെ പെരുമാള്‍പുരം സാമൂഹിക ആരോഗ്യ

സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുത്ത് സമ്പന്നന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്, ജ്വല്ലറി ജീവനക്കാരനെ പറ്റിച്ച് സ്വര്‍ണ്ണ നാണയം കവര്‍ന്ന തിക്കോടി സ്വദേശിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

തിക്കോടി: അറബിക്ക് നല്‍കാനെന്ന പേരില്‍ വിഴിഞ്ഞത്തെ ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണ്ണ നാണയം കവര്‍ന്നത് തിക്കോടി സ്വദേശിയെന്ന് പൊലീസ്. തിക്കൊടി വടക്കേപുര വീട്ടില്‍ റാഹീല്‍ അഹമ്മദാണ് (29) പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. വിഴിഞ്ഞത്തെ ആദം ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് 5 സ്വര്‍ണനാണയങ്ങളുമായെത്തിയ സെയില്‍സ്മാന്മാരെ കബളിപ്പിച്ചാണ് പ്രതി നാണയവുമായി കടന്നത്. ചൊവ്വാഴ്ച

ഒളിവില്‍ പോയത് രണ്ട് ദിവസം മുമ്പ്, ദുരുപയോഗം ചെയ്തത് നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍; ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച തിക്കോടി സ്വദേശിയായ യുവാവിനായി തിരച്ചില്‍ ശക്തം

പയ്യോളി: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനായി പയ്യോളി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തിക്കോടി പതിനൊന്നാം വാര്‍ഡിലെ തെക്കേ കൊല്ലന്‍കണ്ടി ശങ്കര നിലയില്‍ വിഷ്ണു സത്യന് (27) എതിരെയാണ് പൊലീസ് കേസെടുത്തത്. ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളിലൊരാളായ സ്ത്രീയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് നിരവധി

സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ചിത്രങ്ങളും ഫോണ്‍നമ്പറുകളും പണം വാങ്ങി വിറ്റു; തിക്കോടി സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്, പ്രതി ഒളിവില്‍

പയ്യോളി: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. തിക്കോടി പതിനൊന്നാം വാര്‍ഡിലെ തെക്കേ കൊല്ലന്‍കണ്ടി ശങ്കരനിലയത്തില്‍ വിഷ്ണു സത്യനെതിരെയാണ് (27) കേസ്. പ്രദേശവാസികളായ സ്ത്രീകളുടെ പരാതിയിലാണ് കേസ്. പരിശോധനയില്‍ പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പ്രതി വിഷ്ണു ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍

തിക്കോടി ആവിക്കല്‍ കടല്‍ത്തീരത്ത് പയ്യോളി സ്വദേശിനിയുടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ

തിക്കോടി: പയ്യോളി സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം കടല്‍ത്തീരത്ത് കണ്ടെത്തി. ആവിക്കല്‍ ഉതിരപ്പറമ്പ് കോളനിക്ക് പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. പയ്യോളി ബീച്ചില്‍ കുരിയാട് റോഡില്‍ മാളിയേക്കല്‍ കദീശയാണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. അസ്ലം, അര്‍ഷാദ് എന്നിവര്‍ മക്കളാണ്. പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

തിക്കോടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഒഡീഷ സ്വദേശിയായ യുവാവിന് പരിക്ക്

തിക്കോടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ് യുവാവിന് പരിക്ക്. തിക്കോടിയില്‍ വച്ച് ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഒഡീഷ സ്വദേശിയായ ഭഗവാന്‍ (29) എന്ന യുവാവിനാണ് പരിക്കേറ്റത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസില്‍ നിന്നാണ് ഭഗവാന്‍ വീണത്. ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. കുടുംബത്തോടൊപ്പമായിരുന്നു ഇദ്ദേഹം ട്രെയിനില്‍ യാത്ര

‘അടിപ്പാത അനുവദിക്കും വരെ സമരം തുടരും’; ദേശീയപാതയിൽ തിക്കോടി ടൗണിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി വനിതാ ലീഗിന്റെ ധർണ്ണ

തിക്കോടി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുമ്പോൾ തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വനിതാ ലീഗ് സായാഹ്ന ധർണ്ണ നടത്തി. തിക്കോടി പഞ്ചായത്ത് വനിതാ ലീഗ് പ്രവർത്തകരാണ് ധർണ്ണ നടത്തിയത്. സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും റെയിൽവേ സ്റ്റേഷനും ഫിഷ് ലാന്റിങ് സെന്ററും ആരാധനാലയങ്ങളുമെല്ലാം ഉള്ള തിക്കോടി ടൗണിൽ അടിപ്പാത അത്യാവശ്യമാണ് എന്നും

നിങ്ങള്‍ക്കും സംരംഭകരാകാം…; പുത്തന്‍ സംരംഭങ്ങളിലേക്ക് വഴി തുറക്കാന്‍ തിക്കോടി ഗ്രാമപഞ്ചായത്തില്‍ സംരംഭകമേള

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തില്‍ സംരംഭക മേളസംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തില്‍ ആരംഭിക്കുന്ന സംരംഭക ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. തങ്ങള്‍ക്കും സംരംഭകരാകാം എന്ന ലക്ഷ്യത്തോടെ നിരവധിപ്പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ജില്ലാ വ്യവസായ ഓഫീസര്‍ ഐ. ഗിരീഷ്, കുടുംബശ്രീ

തിക്കോടിയിലെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റമുട്ടി

തിക്കോടി: ഫുഡ് കോര്‍പ്പറേഷന്‍ ഇന്ത്യയുടെ (എഫ്.സി.ഐ) തിക്കോടിയിലെ ഗോഡൗണില്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. എഫ്.സി.ഐയിലെ ലോറി ത്തൊഴിലാളികളും കരാറുകാരന്റെ ലോറിത്തൊഴിലാളികളുമാണ് ഏറ്റുമുട്ടിയത്. രാവിലെ 11:45 ഓടെയായിരുന്നു സംഘര്‍ഷം. തിക്കോടിയിലെ എഫ്.സി.ഐ ഗോഡൗണില്‍ മാസങ്ങളായി കരാറുകാരും ലോറിത്തൊഴിലാളികളും തമ്മില്‍ തൊഴില്‍ത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കരാറുകാരന്റെ ലോറിത്തൊഴിലാളികളാണ് പ്രകോപനമുണ്ടാക്കിയത് എന്നാണ് ആരോപണം. കരാറില്‍ പെടാത്ത ലോറികള്‍ എഫ്.സി.ഐയില്‍ നിന്ന് ചരക്ക്

കോലുമുയര്‍ത്തി താളത്തില്‍ കൊട്ടി അറബിയും; തിക്കോടി കോടിക്കലില്‍ ജമാല്‍ ഗുരുക്കള്‍ക്കൊപ്പം ചുവടുവെച്ച് കുവൈറ്റിലെ ഡോ.ഫലാഹ് അല്‍ ഹജ്രി- വീഡിയോ കാണാം

പയ്യോളി: ജമാല്‍ ഗുരുക്കളും ശിഷ്യന്‍മാരും കോല്‍ക്കളി തുടങ്ങിയതോടെ കുവൈറ്റില്‍ നിന്നെത്തിയ അറബിയ്ക്ക് വെറുതെ കാഴ്ചക്കാരനായി അധികനേരം നില്‍ക്കാനായില്ല. അദ്ദേഹവും കളിക്കാര്‍ക്ക് നടുവില്‍ നിന്ന് താളത്തില്‍ കോല്‍ക്കളി തുടര്‍ന്നു. കഴിഞ്ഞദിവസം തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കോല്‍ക്കളി പരിശീലിക്കാനെത്തിയ അറബി പ്രദേശവാസികള്‍ക്ക് കൗതുകക്കാഴ്ചയായി. അറബി അത്ര സാധാരണക്കാരനല്ല, കുവൈറ്റ് പാര്‍ലമെന്റ് മെമ്പറാണ്. ഡോ. ഫലാഹ് അല്‍ ഹജ്രിയെന്നാണ് പേര്.