നിങ്ങള്‍ക്കും സംരംഭകരാകാം…; പുത്തന്‍ സംരംഭങ്ങളിലേക്ക് വഴി തുറക്കാന്‍ തിക്കോടി ഗ്രാമപഞ്ചായത്തില്‍ സംരംഭകമേള


തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തില്‍ സംരംഭക മേളസംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്തില്‍ ആരംഭിക്കുന്ന സംരംഭക ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. തങ്ങള്‍ക്കും സംരംഭകരാകാം എന്ന ലക്ഷ്യത്തോടെ നിരവധിപ്പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

ജില്ലാ വ്യവസായ ഓഫീസര്‍ ഐ. ഗിരീഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ ബിജേഷ്, മേലടി ബ്ലോക്ക് വ്യവസായ ഓഫീസര്‍ വി.കെ. സുധീഷ് കുമാര്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി സ്വാഗതവും സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പ്രനിലാ സത്യന്‍ നന്ദിയും പറഞ്ഞു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. വിശ്വന്‍ മെമ്പര്‍മാരായ എന്‍.എം.ടി. അബ്ദുള്ള കുട്ടി, ഷീബ പുല്‍പ്പാണ്ടി, എം.കെ. ദിബിഷ, ജിഷ കാട്ടില്‍, എം.കെ. സിനിജ എന്നിവര്‍ പങ്കെടുത്തു.