ഊരള്ളൂരില്‍ പനിയെ തുടര്‍ന്ന് യുവതി മരിച്ചു; എലിപ്പനിയെന്ന് സംശയം
കൊയിലാണ്ടി: ഊരള്ളൂരില്‍ നാല്‍പത്തിയേഴുകാരി പനിയെ തുടര്‍ന്ന് മരിച്ചു. പൂവല മീത്തല്‍ സുമതിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ഒരാഴ്ച മുമ്പാണ് സുമതിയ്ക്ക് പനി ആരംഭിച്ചത്. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ തേടുകയായിരുന്നു. എലിപ്പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകൂ.
ഭര്‍ത്താവ്: മധു. മക്കള്‍: ശ്രീക്കുട്ടന്‍ (സൗദി അറേബ്യ), ശ്രീക്കുട്ടി. സഹോദരങ്ങള്‍: രാജി, അനില്‍. മകന്‍ സൗദി അറേബ്യയില്‍ നിന്നും എത്തിയശേഷമേ സംസ്‌കാര ചടങ്ങുകള്‍ നടക്കൂ.