Tag: fever

Total 11 Posts

കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ഭീതി; രണ്ട് അസ്വാഭാവിക പനി മരണങ്ങളില്‍ സംശയം, ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: നിപ്പ വൈറസ് ഭീതിയില്‍ വീണ്ടും കോഴിക്കോട്. പനി ബാധിച്ചുള്ള രണ്ട് അസ്വാഭാവിക മരണങ്ങളാണ് നിപ്പ വൈറസ് ബാധ മൂലമാണെന്ന സംശയമുയര്‍ന്നിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മരിച്ച വ്യക്തികളുടെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ

കണ്ണൂരില്‍ പനി ബാധിച്ച് ഒന്നരവയസ്സുകാരി മരിച്ചു

കണ്ണൂര്‍: പനി ബാധിച്ച് ഒന്നരവയസ്സുകാരി മരിച്ചു. തളിപറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്-ഫാത്തിമ ദമ്പതികളുടെ മകള്‍ ഹയ ആണ് മരണപ്പെട്ടത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. കടുത്ത പനിയെ തുടര്‍ന്ന് ഇന്നലെയായിരുന്നു കുട്ടിയെ തൊട്ടടുത്തുള്ള ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നത്. അവിടെ നിന്ന് ചികിത്സ നല്‍കിയതിന് ശേഷം തിരികെ വീട്ടിലേക്ക്

വയനാട്ടില്‍ പനി ബാധിച്ച് മൂന്നു വയസുകാരന്‍ മരിച്ചു

കല്‍പ്പറ്റ: പനി ബാധിച്ച് മൂന്നു വയസുകാരന്‍ മരിച്ചു. വയനാട് ജില്ലയിലെ കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കിടെ വയനാട് ജില്ലയില്‍ പനി ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ലിഭിജിത്ത്. ലിഭിജിത്തിന്റെ മരണത്തോടെ സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് മരിച്ചവരുടെ ആകെ

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ നിങ്ങളുടെ വീടൊരുങ്ങിയോ? മാര്‍ഗനിര്‍ദേശങ്ങളുമായി കൊയിലാണ്ടി നഗരസഭ- സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്

കൊയിലാണ്ടി: മഴക്കാലത്ത് പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി കൊയിലാണ്ടി നഗരസഭ. കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. നിര്‍ദേശങ്ങള്‍: 1. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. 2. വീടിനകത്തെ ഫ്രിഡ്ജിന്റെ അടിയിലെ ട്രേയില്‍ വെള്ളമില്ലെന്ന് ഉറപ്പു വരുത്തുക. 3. ഉപയോഗിക്കാതെ കിടക്കുന്ന ക്ലോസെറ്റുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫ്‌ലഷ് ചെയ്യുക

പനിയുള്ള കുട്ടികളെ സ്കൂളിൽ വിടല്ലേ…; രോഗലക്ഷണമുള്ള കുട്ടികളെ അഞ്ച് ദിവസം വരെ സ്കൂളിൽ അയയ്ക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. രോഗലക്ഷണമുള്ള കുട്ടികളെ മൂന്ന് മുതൽ അഞ്ച് ദിവസം വരെ സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും​ രക്ഷാകർത്താക്കൾക്ക്​ നിർദ്ദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ നൽകി. കുട്ടിയുടെ രോഗവിവരം സ്കൂളിൽ നിന്ന്​ അന്വേഷിക്കണം. ഒരു ക്ലാസിൽ പല കുട്ടികൾക്ക്​ പനിയുണ്ടെങ്കിൽ ക്ലാസ്​ ടീച്ചർ പ്രധാനാധ്യാപകനെയും

തലച്ചോറില്‍ അണുബാധയുണ്ടായി കോമയില്‍ കിടന്നെങ്കിലും തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച് ബന്ധുക്കളും സുഹൃത്തുക്കളും, ഒടുവില്‍ ഏവരെയും ദുഃഖത്തിലാഴ്ത്തി മരണം; മേപ്പയ്യൂർ നെടുംമ്പൊയിലിൽ പനി ബാധിച്ച് മരിച്ച നിധീഷിന്റെ വേര്‍പാടിന്റെ വേദനയില്‍ നാട്‌

മേപ്പയ്യൂർ: പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും നിധീഷ് തിരിച്ചുവരുമെന്ന പ്രതീക്ഷിയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി നിധീഷ് മടങ്ങി. നിടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷാണ് പനിബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്നാണ് നിധീഷിനെ മെയ് 26-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പനിയെ തുടർന്നുണ്ടായ അണുബാധ തലച്ചോറിനെ ബാധിച്ചതോടെ കോമയിലായി. നാല്

മേപ്പയ്യൂർ സ്വദേശിയായ യുവാവ് പനി ബാധിച്ച് മരിച്ചു

മേപ്പയ്യൂർ: പനിബാധിച്ച് ചികിത്സയിലായിരുന്ന ‌മേപ്പയ്യൂർ സ്വദേശിയായ യുവാവ് മരിച്ചു. നെടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്ന് മെയ് 26-നാണ് നിധീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി കോമയിലായിരുന്നു. ഇന്നാണ് മരണം സ്ഥിരീകരിക്കുന്നത്. രവീന്ദ്രൻ, നാരായണി ദമ്പതികളുടെ

തലവേദന, ഛർദ്ദി, വയറിളക്കം… കുട്ടികളിൽ ഇപ്പോൾ പടരുന്ന എച്ച്3എന്‍2 പനിയെ നിസാരമായി കാണരുത്; രോഗപ്രതിരോധം എങ്ങനെയെന്ന് അറിയാം

കരുതിയിരിക്കണം എച്ച്3എന്‍2വിനെ ഇന്‍ഫ്‌ലുവന്‍സ എ വൈറസ് വിഭാഗത്തില്‍പ്പെടുന്ന എച്ച്3എന്‍2 ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണികളിലും പ്രായമായവരിലും കുട്ടികളിലുമെല്ലാം ധ്രുതഗതിയില്‍ പടര്‍ന്ന് പിടിക്കുന്ന ഈ വൈറസ് രോഗം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുള്ള സമാന ലക്ഷണങ്ങള്‍ തന്നെയാണ് പ്രകടിപ്പിക്കുന്നത്. ചുമ, പനി, തൊണ്ടയില്‍ കരകരപ്പ്, മൂകകൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, തലവേദന, കുളിര് കയറുക, ക്ഷീണം, ഛര്‍ദ്ദി, വയറ്റിളക്കം എന്നിവയെല്ലാം ഇവയുടെ  ലക്ഷണങ്ങളാണ്.

വടകര എടച്ചേരി സ്വദേശിയായ ഇരുപത്തിയാറുകാരൻ പനി ബാധിച്ചു മരിച്ചു

വടകര: എടച്ചേരി സ്വദേശിയായ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു. എടച്ചേരി പടിഞ്ഞാറയിൽ സലാൽ ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. സലാലയിൽ വെച്ച് പനിയെത്തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ചികിത്സയ്ക്കിടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പടിഞ്ഞാറയിൽ അബ്ദുവിന്റെയും താഹിറയുടേയും മകനാണ്. സഹോദരി: സഫ്ന. Summary:Edachery native young man died

ഊരള്ളൂരില്‍ പനിയെ തുടര്‍ന്ന് യുവതി മരിച്ചു; എലിപ്പനിയെന്ന് സംശയം

കൊയിലാണ്ടി: ഊരള്ളൂരില്‍ നാല്‍പത്തിയേഴുകാരി പനിയെ തുടര്‍ന്ന് മരിച്ചു. പൂവല മീത്തല്‍ സുമതിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒരാഴ്ച മുമ്പാണ് സുമതിയ്ക്ക് പനി ആരംഭിച്ചത്. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ തേടുകയായിരുന്നു. എലിപ്പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകൂ. ഭര്‍ത്താവ്: മധു.