മേപ്പയ്യൂർ സ്വദേശിയായ യുവാവ് പനി ബാധിച്ച് മരിച്ചു


മേപ്പയ്യൂർ: പനിബാധിച്ച് ചികിത്സയിലായിരുന്ന ‌മേപ്പയ്യൂർ സ്വദേശിയായ യുവാവ് മരിച്ചു. നെടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.

പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്ന് മെയ് 26-നാണ് നിധീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി കോമയിലായിരുന്നു. ഇന്നാണ് മരണം സ്ഥിരീകരിക്കുന്നത്.

രവീന്ദ്രൻ, നാരായണി ദമ്പതികളുടെ മകനാണ്. സഹോദരൻ നവീഷ്. അവിവാഹിതനാണ് നിധീഷ്. സംസ്കാരം നാളെ രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.