ഏക്കാട്ടൂര്‍ തിയ്യറോത്ത് കോയക്കുട്ടിയുടെ ആടുകള്‍ക്കിനി ഹൈടെക് കൂട്ടില്‍ സുരക്ഷിത താമസം; ഒരു ലക്ഷം രൂപ ചെലവഴിച്ച്‌ കൂട് നിര്‍മ്മിച്ചു നല്‍കി പ്രദേശത്തെ കോണ്‍ഗ്രസ്



മേപ്പയ്യൂര്‍: പൊളിഞ്ഞുവീഴാറായ മരക്കൂടില്‍ കഴിഞ്ഞിരുന്ന ആടുകള്‍ക്ക് ഇനി ഹൈടെക് കൂട്ടില്‍ സുരക്ഷിതരായി കഴിയാം. പത്തു വര്‍ഷത്തിലധികമായി ആട് കൃഷി ഉപജീവന മാര്‍ഗമാക്കിയ ഏക്കാട്ടൂര്‍ തിയ്യറോത്ത് കോയക്കുട്ടിക്കാണ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട് നിര്‍മ്മിച്ച് നല്‍കിയത്.

അടച്ചുറപ്പുള്ള കൂടില്ലാത്തതിനാല്‍ ആടു കൃഷി പ്രതിസന്ധിയിലാതോടെയാണ് സഹപ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി എത്തിയത്. ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി നാട്ടുകാരുടെ സഹായത്തോടെ ഒരു ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് ഹൈടക് കൂട് ഒരുക്കിയത്. അന്‍പതിലധികം ആടുകളെ വളര്‍ത്താന്‍ സൗകര്യമുള്ളതാണ് കൂട്. ആടിന്‍ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകം അറകളുമുണ്ട്.

കോണ്‍ഗ്രസ് പ്രാദേശിക നേതാവും ജീകാരുണ്യപ്രവര്‍ത്തകനുമാണ് ഈ കര്‍ഷകന്‍. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയില്‍ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രദേശത്തെ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ (സി.യു.സി) നേതൃത്യത്തില്‍ ഈ മാതൃകാ പ്രവര്‍ത്തനം. മലബാറി ഇനത്തില്‍പ്പെട്ട ആടുകളെയാണ് ഫാമില്‍ വളര്‍ത്തുന്നത്. ഫാമില്‍ നിന്നും ആടുകളെ ന്യായവിലക്ക് ലഭിക്കും.

ജില്ലാ പഞ്ചായത്ത് മുന്‍ അംഗം കാവില്‍ പി.മാധവനും മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.പി രാമചന്ദ്രനും മലബാര്‍ ആട് ഫാമിന്റെയും കൂടിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.അഷറഫ് അധ്യക്ഷത വഹിച്ചു. സി.എം ഗോപാലന്‍, സി.അമ്മദ്, പി.എം മോഹനന്‍, കെ.കെ ഇബ്രാഹിംകുട്ടി, ടി.മുത്തൂകൃഷ്ണന്‍, അബ്ദുള്‍ സലാം തറമല്‍, എന്‍.കെ അഷറഫ്, സി.രാമദാസ്, ലതേഷ് പുതിയേടത്ത്, കെ.കെ കോയക്കുട്ടി, എന്നിവര്‍ സംസാരിച്ചു.

summary: congress workers in the area prepared a nest for the goat to help the farmer