എഴുത്തുകാരന്‍ ഷാജീവ് നാരായണന്റെ ‘ഒറ്റയാള്‍ക്കൂട്ടം’ കഥാസമാഹാരം പ്രകാശനം ചെയ്തു.


കൊയിലാണ്ടി: യുവ എഴുത്തുകാരന്‍ ഷാജീവ് നാരായണന്റെ ‘ഒറ്റയാള്‍ക്കൂട്ടം’ കഥാസമാഹാരം പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ കഥാസമാഹാരം പ്രകാശനം ചെയ്ത് സംസാരിച്ചു. ആഘോഷ ഘട്ടത്തില്‍ ചേര്‍ത്തു പിടിക്കേണ്ടതിനെ മലയാളികള്‍ വിട്ടു കളയുന്ന രീതിയാണ് വര്‍ത്തമാനകാലത്ത് പലസ്ഥലത്തും പ്രകടമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുധാ കിഴക്കെപ്പാട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യ നിരൂപകന്‍ കെ.വി സജയ് ഏറ്റുവാങ്ങി. മധു കിഴക്കയില്‍ പുസ്തക വിശകലനം നടത്തി.

നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ കെ. സത്യന്‍. ടി. അനില്‍കുമാര്‍, രവി എടത്തില്‍, ഇ വിശ്വനാഥന്‍, സി.കെ ബാലകൃഷ്ണന്‍, സജീവ് കുമാര്‍, താലൂക്കാശുപത്രി സൂപ്രണ്ട് അബ്ദുള്‍ അസീസ്, സജീവ് കീഴരിയൂര്‍, രാജന്‍ നടുവത്തൂര്‍, ശശി കോട്ടില്‍, കരുണന്‍കോയച്ചാട്ടില്‍, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. കെ.ഹരി നാരായണന്‍ നന്ദിയും ഷാജീവ് നാരായണന്‍ മറുപടി പ്രസംഗവും നടത്തി.