വസ്ത്രങ്ങള്‍ ചിതറിത്തെറിച്ചു, പൈപ്പുകളും വയറുകളും തകര്‍ന്നു; മുക്കത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം


Advertisement

മുക്കം: പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം. മുക്കം കാരശ്ശേരി ജങ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവമുണ്ടായത്. നാല് വര്‍ഷം പഴക്കമുള്ള സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനാണ് പൊട്ടിത്തെറിച്ചത്.

Advertisement

വാഷിങ് മെഷീന്റെ വയറില്‍ എലി കരണ്ടതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ അനുമാനം. സ്‌ഫോടനത്തില്‍ വാഷിങ് മെഷീനും അലക്കാനായി ഇട്ടിരുന്ന വസ്ത്രങ്ങളും ചിതറിത്തെറിച്ചു. കൂടാതെ വയറുകളും പൈപ്പുകളും നശിക്കുകയും ചെയ്തു.

Advertisement

അപകടസമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. എന്തുകൊണ്ടാണ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചത് എന്നത് സംബന്ധിച്ച് വിശദമായി അറിയാനായി വാിങ് മെഷീന്‍ നിര്‍മ്മിച്ച കമ്പനിയെ ബന്ധപ്പെടുമെന്ന് വീട്ടുകാര്‍ പറഞ്ഞു.

Advertisement