മണിപ്പൂര്‍ ജനതയ്‌ക്കൊപ്പം; ജനാധിപത്യം ഇരുട്ടിലാവുമ്പോള്‍ തെരുവില്‍ പ്രതീക്ഷയുടെ വെളിച്ചവുമായി നന്തിയില്‍ യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യ സംഗമം


നന്തി ബസാര്‍: ജനാധിപത്യം ഇരുട്ടില്‍ ആവുമ്പോള്‍ തെരുവില്‍ പ്രതീക്ഷയുടെ വെളിച്ചവുമായി നന്തിയില്‍ യൂത്ത് ലീഗ് ഐക്യ ദാര്‍ഢ്യ സംഗമം നടത്തി. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ആവശ്യമുയര്‍ത്തിയായിരുന്നു യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യ സംഗമം.

മൗനം പാലിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ന്നു. പരിപാടി കെ.കെ റിയാസ് ഉദ്ഘാടനം ചെയ്തു. പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി ഫാദ് ഇല്ലത്ത്, ഫായിസ്.പി.കെ, സജീര്‍ വി.ടി.കെ, ഫര്‍ഫാന്‍, ഫൈസല്‍ മുചുകുന്ന് പ്രസംഗിച്ചു.