പെണ്ണുങ്ങള്‍ മാത്രമായി ഒരു യാത്ര പോവാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ആനവണ്ടിയില്‍ ഉലകം ചുറ്റാം; വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കിടിലന്‍ യാത്രാ പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി
കോഴിക്കോട്: തീവ്രമായ ഒരു ഇടവേള ആവശ്യമാണോ നിങ്ങള്‍ക്ക്, നിങ്ങളുടെ വനിതാ സുഹൃത്തുക്കളുമായി മാത്രം ഒരു യാത്ര പോവാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ വനിതാ ദിനം അടുത്തിരിക്കെ അര്‍ഹതപ്പെട്ട കുറച്ച് സമയം യാത്രക്കായി മാറ്റി വെക്കാം നമുക്ക്. വനിതകളെ കൈവിടാതെ ഇത്തവണയും കെ.എസ്.ആര്‍.ടി.സി. അന്താരാഷ്ട്ര വനിതാദിനത്തോടനുന്ധിച്ച് കിടിലന്‍ യാത്രാ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ്.
മാര്‍ച്ച് എട്ടിനാണ് വനിതാ ദിനം. ഇത് ആഘോഷമാക്കുന്നതിനായി 50 ഓളം സ്ഥലങ്ങളിലേക്കാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. ബജറ്റ് ടൂറിസം സെല്‍ ആഭിമുഖ്യത്തിലാണ് കോഴിക്കോട് ജില്ലയില്‍നിന്ന് സ്ത്രീകള്‍ക്ക് മാത്രമായി യാത്ര സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് ആറുമുതല്‍ 22 വരെ നടത്തുന്ന സ്ത്രീകളുടെ ഉല്ലാസ യാത്രയില്‍ വനിതകള്‍ക്ക് ഒറ്റയ്ക്കും കൂട്ടായും പങ്കെടുക്കാം. മാമലകണ്ടം മൂന്നാര്‍, വാഗമണ്‍ കുമരകം, ഗവി, പരുന്തുംപാറ, നെല്ലിയാമ്പതി, മലക്കപ്പാറ, വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക്പറശ്ശിനിക്കടവ്, വണ്ടര്‍ലാ, പെരുവണ്ണാമൂഴി ജാനകിക്കാട് കരിയാത്തന്‍പാറ, വയനാട് ജംഗിള്‍ സഫാരി, കൊച്ചിയില്‍ ആഡംബരക്കപ്പലായ ‘നെഫ്രിറ്റി’യില്‍ യാത്ര, മലമ്പുഴ, തൃശ്ശൂര്‍ മ്യൂസിയം എന്നിവിടങ്ങളിലേക്കെല്ലാം യാത്രകളുണ്ടാവും. വിശദവിവരങ്ങള്‍ ഉടന്‍ തന്നെ കെ.എസ്.ആര്‍.ടി.സി പുറത്ത് വിടുന്നതായിരിക്കും.
വിദ്യാര്‍ഥികള്‍ക്കായുള്ള കെ.എസ്.ആര്‍.ടി.സി.യുടെ വിനോദയാത്രകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇത്തരം യാത്രകള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് 9961761708 എന്ന നമ്പറില്‍ വിളിക്കാം.