തിക്കോടി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റം; യു.ഡി.എഫ് പ്രതിനിധികള്‍ പ്രസിഡന്റിനെ കയ്യേറ്റം ചെയ്തതായി പരാതി



തിക്കോടി:
പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിനെ കയ്യേറ്റം ചെയ്തതായി പരാതി. മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രം (ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഭവം.

ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത സംരംഭമായ എം.സി.എഫ് ഉദ്ഘാടനത്തെ പഞ്ചായത്തിലെ യു.ഡി.എഫ് പ്രതിനിധികള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് വകവെക്കാതെ കഴിഞ്ഞദിവസം കളക്ടര്‍ എം.സി.എഫിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉൾപ്പടെ യു.ഡി.എഫ് അംഗങ്ങൾ പരിപാടിയിൽ നിന്നും വിട്ടുനിന്നിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്ന് നടന്ന ഭരണസമിതി യോഗത്തില്‍ യു.ഡി.എഫ് പ്രതിനിധികള്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ രംഗത്തുവന്നത്.

ബഹളത്തിനിടയിൽ പ്രസിഡന്റ്നെ യും മറ്റൊരു വനിതാ മെംബരേയും പുരുഷ മെമ്പര്മാര് കയ്യേറ്റം ചെയ്തു. ബോർഡ് യോഗത്തിൽ ജനപ്രതിനിധികളെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചു എൽഡിഎഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടി ടൗണിൽ പ്രതിഷേധ പ്രകടനം നത്തി.തുടർന്ന് നടന്ന യോഗത്തിൽ, ഡി ദീപ, എൻവീ രാമകൃഷ്ണൻ, എംകെ പ്രേമൻ, പി ജനാർദനൻ എന്നിവർ സംസാരിച്ചു..