എം.ഡി.എം.എ വീട്ടിൽ സൂക്ഷിച്ച ഉള്ളിയേരി സ്വദേശി പിടിയിൽ; പിടിയിലായത് മാസങ്ങൾക്ക് മുമ്പ് കൊയിലാണ്ടി പൊലീസ് മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത പ്രതി


Advertisement

ഉള്ളിയേരി: മാരകമയക്കുമരുന്നായ എം.ഡി.എം.എ വീട്ടിൽ സൂക്ഷിച്ച ഉള്ളിയേരി സ്വദേശി പിടിയിൽ. ഉള്ളിയേരി അരിപ്പുറത്ത് മുഷ്താഖ് അൻവർ ആണ് അത്തോളി പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ മുഷ്താഖിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 0.65 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.

Advertisement

മാസങ്ങൾക്ക് മുമ്പ് സമാനമായ മയക്കുമരുന്ന് കേസിൽ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് മുഷ്താഖ്. കുറുവങ്ങാട് ജുമാ മസ്ജിദിന് സമീപത്ത് വച്ചാണ് ഇയാളെ അന്ന് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement

മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അത്തോളി പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ ടി.എസ്, എ.എസ്.ഐ സുരേഷ് കുമാർ എം.കെ, എ.എസ്.ഐ രജിഷ, സി.പി.ഓ രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Advertisement