Tag: Drug Case

Total 10 Posts

മാരക ലഹരിമരുന്നായ ബ്രൗണ്‍ഷുഗറുമായി അത്തോളിയില്‍ 23കാരന്‍ പിടിയില്‍

അത്തോളി: മാരക ലഹരി മരുന്നായ ബ്രൗണ്‍ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പോലീസിന്റെ പിടിയില്‍.ഒഡിഷ സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ സയ്ദ് നൈജുദ്ദീന്‍ അലിയാണ് അത്തോളിയില്‍ നിന്നും പിടിയിലായത്. അഞ്ച് ഗ്രാം തൂക്കം വരുന്ന ബ്രൗണ്‍ഷുഗര്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തു. ലഹരിമരുന്ന് കൈവശം വെച്ചതിന് കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും അത്തോളി പോലീസ് അറിയിച്ചു. പേരാമ്പ്ര ഡി.വൈ.എസ്.പി കെ.എം ബിജുവിന് ലഭിച്ച

ബ്രൗണ്‍ ഷുഗറുമായി വടകരയില്‍ യുവാവ് പിടിയില്‍

വടകര: ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി വടകരയില്‍ പിടിയില്‍. ബംഗാള്‍ സ്വദേശി മീറ്റു മൊണ്ഡാലിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പുതിയ ബസ് സ്റ്റാന്റില്‍ നില്‍ക്കുകയായിരുന്നു പ്രതി. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തിയത്. ഇയാളില്‍ നിന്നും 4.63ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തിട്ടുണ്ട്. എസ്.ഐ ധന്യ കൃഷ്ണന്‍,

മയക്കുമരുന്ന് കേസില്‍ പിടിയിലായി ജയിലില്‍ നിന്നിറങ്ങിയശേഷം വീണ്ടും ലഹരിവില്‍പ്പന; കാപ്പ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി കോഴിക്കോട് പിടിയില്‍

കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളി കോഴിക്കോട് പിടിയില്‍. വെള്ളയില്‍ നാലുകുടി പറമ്പ് ഹാഷിമിനെയാണ് (50) അറസ്റ്റ് ചെയ്തത്. ഇയാള്‍ മാങ്കാവിലെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കാപ്പ (പിറ്റ് എന്‍.സി.പി.എസ്) ചുമത്തപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച പുറത്തിറങ്ങിയതാണ് ഹാഷിം. എന്നാല്‍

വിവാഹ ഷൂട്ടിംങ്ങെന്ന വ്യാജേന കാറില്‍ എം.ഡി.എം.എ കടത്ത്; കോഴിക്കോട് മൂന്നു പേര്‍ പിടിയില്‍

കോഴിക്കോട്: വിവാഹ ഷൂട്ടിംങ്ങെന്ന വ്യാജേന കാറില്‍ എം.ഡി.എം.എ കടത്തിയ യുവാക്കള്‍ പിടിയില്‍. ഫറോക്ക് സ്വദേശികളായ നല്ലൂര്‍ കളത്തില്‍ തൊടി പ്രജോഷ് പി (44) ഫാറൂഖ് കോളേജ് ഓലശ്ശേരി ഹൗസില്‍ അഭിലാഷ് കെ (26) കൊളത്തറ സ്വദേശി കണ്ണാടികുളം തിരുമുഖത്ത് പറമ്പ് ബിനീഷ് പി (29) എന്നിവരെയാണ് പിടികൂടിയത്. പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ഇവരെ അരീക്കോട്

എം.ഡി.എം.എ വീട്ടിൽ സൂക്ഷിച്ച ഉള്ളിയേരി സ്വദേശി പിടിയിൽ; പിടിയിലായത് മാസങ്ങൾക്ക് മുമ്പ് കൊയിലാണ്ടി പൊലീസ് മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത പ്രതി

ഉള്ളിയേരി: മാരകമയക്കുമരുന്നായ എം.ഡി.എം.എ വീട്ടിൽ സൂക്ഷിച്ച ഉള്ളിയേരി സ്വദേശി പിടിയിൽ. ഉള്ളിയേരി അരിപ്പുറത്ത് മുഷ്താഖ് അൻവർ ആണ് അത്തോളി പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ മുഷ്താഖിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 0.65 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പ് സമാനമായ മയക്കുമരുന്ന് കേസിൽ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് മുഷ്താഖ്. കുറുവങ്ങാട് ജുമാ മസ്ജിദിന്

‘പ്രതികൾ ഒറ്റ ദിവസം പോലും അഴിക്കുള്ളില്‍ കിടന്നില്ല’; ജനങ്ങളേയും ഉദ്യോഗസ്ഥരേയും അതൃപ്തിയിലാക്കി കൊയിലാണ്ടിയില്‍ എക്സൈസ്-പൊലീസ് സംഘത്തെ ആക്രമിച്ച മയക്കുമരുന്ന് കേസിലെ പ്രതികളുടെ കാര്യത്തിലെ കോടതി തീരുമാനം

കൊയിലാണ്ടി: നഗരത്തില്‍ കഴിഞ്ഞ ദിവസം എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച മദ്യ-മയക്കുമരുന്ന് സംഘത്തെ മുഴുവന്‍ ജാമ്യത്തില്‍ വിട്ടതില്‍ പൊലീസിലും എക്‌സൈസിലും അസംതൃപ്തി. ചൊവ്വാഴ്ച രാത്രിയാണ് കൊയിലാണ്ടിയില്‍ വച്ച് അഞ്ചോളം പേരടങ്ങിയ സംഘം മഫ്തിയിലുള്ള എക്‌സൈസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഘത്തിലെ മൂന്ന് പേരെയാണ് പിടികൂടാന്‍ കഴിഞ്ഞത്. ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഗുരുതരമായ കേസായിട്ടും ജാമ്യം കൊടുത്തുവെന്ന ആരോപണം ഉയര്‍ന്നത്.

സ്‌കൂള്‍ കലോത്സവത്തിന്റെ മറവില്‍ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒരാള്‍ പിടിയില്‍; പിടിച്ചെടുത്തത് രണ്ടുലക്ഷം രൂപ വിലവരുന്ന കഞ്ചാവ്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മറവില്‍ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോട്ടയം സ്വദേശി പൂവരണി കൂനനിക്കല്‍ വീട്ടില്‍ കെ.ടി ജോസഫ് (67) നെയാണ് പിടികൂടിയത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തുവെച്ചാണ് മൂന്നുകിലോ കഞ്ചാവുമായി ഇയാള്‍ പിടിയിലായത്. വിപണിയില്‍ രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. കസബ എസ്.ഐ ആന്റണിയാണ് പ്രതിയെ

പരിചയമുള്ള ചേച്ചി ബിസ്ക്കറ്റ് നൽകി, ലഹരിക്കടിമയാക്കി, ശരീരത്തിൽ പ്രത്യേക രീതിയിലുള്ള ചിത്രങ്ങൾ വരച്ചായിരുന്നു ലഹരിക്കടത്ത് ; ലഹരി മാഫിയ കാരിയറാക്കിയ അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ

വടകര: അഴിയൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലഹരി മാഫിയ കാരിയറാക്കി മാറ്റിയതായി പരാതി. തലശ്ശേരിയിൽ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ ബാഗുകളിൽ താൻ ലഹരി എത്തിച്ചു നൽകിയതായി 12 കാരി വെളിപ്പെടുത്തുന്നു. ശരീരത്തിൽ പ്രത്യേക രീതിയിലുള്ള ചിത്രങ്ങൾ വരച്ചായിരുന്നു ലഹരിക്കടത്തെന്നും കുട്ടി പറയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ ചോമ്പാല പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തെങ്കിൽ തെളിവുകൾ

ഓണ്‍ലൈന്‍ പെയ്മെന്റ് സ്വീകരിച്ച് കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ ലഹരി വ്യാപാരം; തെളിവെടുപ്പിനിടെ വീണ്ടും വന്‍ലഹരിവേട്ട, കേസില്‍ ഒരു  കണ്ണികൂടി അറസ്റ്റില്‍

കോഴിക്കോട് : ഓൺലൈനിലൂടെ പണമിടപാട് നടത്തി ലഹരിമരുന്നു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി പൊലീസ് പിടിയില്‍. ലഹരി മരുന്നും 5.50 ലക്ഷം രൂപയും കൈവശം വെച്ചിരുന്ന പ്രതിയെ അര്‍ധരാത്രിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കല്ലായി ചക്കാലക്കൽ വീട്ടിൽ മുഹമ്മദ് അൻസാരിയെയാണ് മണക്കടവ് കുന്നംകുളങ്ങരയിലെ വാടകവീട്ടിൽ നിന്നു പിടികൂടിയത്. കൊക്കെയ്ൻ, ഹഷീഷ് ഓയിൽ എന്നിവ കണ്ടെടുത്തു. കഴിഞ്ഞ മാസം

കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയും ഹാഷിഷ് ഒയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വേട്ട. രണ്ട് കേസുകളിലായി മാരക മയക്കുമരുന്നുമായി യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. ചെറുവണ്ണൂര്‍, നല്ലളം തെക്കേ പാടം സി.കെ ഹൗസില്‍ ഷാക്കില്‍(29), പുതിയങ്ങാടി പുത്തൂര്‍ ഗില്‍ഗാന്‍ ഹൗസില്‍ നൈജല്‍ റികസ്(29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനയിലാണ് യുവാക്കള്‍ പ്രത്യേക സ്‌ക്വാഡിന്റെ പിടിയിലായത്. കോഴിക്കോട് കൊളത്തറയില്‍ വച്ചാണ് 14