ബ്രൗണ്‍ ഷുഗറുമായി വടകരയില്‍ യുവാവ് പിടിയില്‍


വടകര: ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി വടകരയില്‍ പിടിയില്‍. ബംഗാള്‍ സ്വദേശി മീറ്റു മൊണ്ഡാലിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പുതിയ ബസ് സ്റ്റാന്റില്‍ നില്‍ക്കുകയായിരുന്നു പ്രതി. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തിയത്. ഇയാളില്‍ നിന്നും 4.63ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തിട്ടുണ്ട്.

എസ്.ഐ ധന്യ കൃഷ്ണന്‍, എസ്.ഐ പ്രകാശന്‍, എ.എസ്.ഐ ബാലകൃഷ്ണന്‍, സീനിയര്‍ സിപിഒ ഗണേഷന്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.