ചരിത്രത്തിലാദ്യമായി അരലക്ഷം കവിഞ്ഞ് സ്വര്‍ണ്ണവില; ഇന്ന് വര്‍ധിച്ചത് പവന് 1040രൂപ


കോഴിക്കോട്: റെക്കോര്‍ഡുകള്‍ ഭേദിച്ച് സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണവില 50000 കടന്നു.

1040രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന് വര്‍ധിച്ചത്. ഒരുപവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 50400രൂപയാണ്. മൂന്നുദിവസത്തിനിടെ 1400 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 130രൂപ വര്‍ധിച്ചത് 6300 രൂപയായി.

വിവാഹ വിപണിയിലെ ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണ്ണാഭരണം ആയി ഇന്ന് വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി, നികുതി ഹാള്‍മാര്‍ക്കിങ് ചാര്‍ജസ് ഉള്‍പ്പെടെ 55,000 രൂപയ്ക്ക് അടുത്ത് നല്‍കണം. ഈ വര്‍ഷം ഫെഡറല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണ്ണ വിലയിലെ കുതിപ്പിന് കാരണമായത്.