അത്യാവശ്യകാര്യം ചെയ്യുമ്പോള്‍ ഫോണില്‍ നെറ്റ് വേഗത കുറയുന്നുണ്ടോ? വേഗത കൂട്ടാന്‍ ഫോണില്‍ ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ


ത്യാവശ്യത്തിന് ഒരു മെയില്‍ അയക്കാനോ പണമിടപാട് നടത്താനോ ഒക്കെ നോക്കുമ്പോള്‍, ചിലസമയത്ത് നെറ്റ് ഒരു കറക്കമാകും. വേഗത കുറഞ്ഞത് കാരണം നമ്മളെ തന്നെ ചുറ്റിക്കുന്ന സ്ഥിതി. പലപ്പോഴും നമ്മുടെ ക്ഷമ നശിക്കുന്ന അവസ്ഥയിലെത്തും.

ബ്രൗസ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇന്റര്‍നെറ്റ് വേഗത കുറയുന്നത്, എല്ലായ്‌പ്പോഴും നെറ്റ് പ്രൊവൈഡ് ചെയ്യുന്ന കമ്പനിയുടെ കുഴപ്പം കൊണ്ട് ആവണമെന്നില്ല. നമ്മുടെ ഫോണാകാം ചിലപ്പോള്‍ വില്ലന്‍. ഫോണാണ് പ്രശ്‌നക്കാരനെങ്കില്‍ ചില പൊടിക്കൈകളിലൂടെ നമുക്ക് ഫോണിന്റെ വേഗത വര്‍ധിപ്പിക്കാം.

1. ബാക്ക്ഗ്രൗണ്ടിലുള്ള ആപ്പുകളെല്ലാം ക്ലോസ് ചെയ്യുക. നിലവില്‍ ഉപയോഗിക്കാത്ത ആപ്പുകള്‍ ക്ലോസ് ചെയ്യുന്നത് റാം ഫ്രീ അപ്പ് ചെയ്യുന്നതിനും ഇന്റര്‍നെറ്റ് വേഗത മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

2. ഡാറ്റ സേവിംഗ് മോഡ് ഓണ്‍ ചെയ്ത് വയ്ക്കുക.

3. ഓട്ടോ അപ്ഡേറ്റുകള്‍ ഓഫ് ചെയ്ത് വയ്ക്കുക. ഓട്ടോ അപ്ഡേറ്റുകള്‍ ധാരാളം ഡാറ്റ ഉപയോഗിക്കുമെന്നതിനാല്‍ അവ ഓഫാക്കുക വഴി ഡാറ്റ ലാഭിക്കുകയും ഇന്റര്‍നെറ്റ് വേഗത മെച്ചപ്പെടുത്തുകയും ചെയ്യാം.

4. കുക്കീസ് ക്ലിയര്‍ ചെയ്യുക: പ്രൈവസി സെറ്റിംഗ്സില്‍ നിന്നും ക്ലിയര്‍ ആള്‍ കുക്കീസ് എന്ന ഓപ്ഷന്‍ നല്‍കി കുക്കീസ് ഒഴിവാക്കുക വഴി നിങ്ങളുടെ ഫോണിലെ ഇന്റര്‍നെറ്റ് വേഗത മെച്ചപ്പെടും.