കോഴിക്കോട് പോക്സോ കേസ് പ്രതിയായ റിട്ട.എസ്.ഐ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍


കോഴിക്കോട്: പോക്സോ കേസ് പ്രതിയായ റിട്ട.എസ്.ഐ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ ഇന്ന് പുലര്‍ച്ചെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിരമിച്ച ശേഷം 2021ലാണ് എസ്.ഐ.ക്കെതിരെ പരാതി ഉയരുന്നത്. എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടന്നിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് തൂങ്ങിമരിച്ചത്.

കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടയാണ് തൂങ്ങിമരണം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.