കാനന ഭംഗി ആസ്വദിക്കാം, ആതിരപ്പള്ളി, മൂന്നാർ, ഗവി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകാം; കോഴിക്കോട് നിന്ന് സ്ത്രീകൾക്ക് മാത്രമായി ബഡ്ജറ്റ് ടൂറിസവുമായി കെ.എസ്.ആർ.ടി.സി
കോഴിക്കോട്: യാത്രകളെ സ്നേഹിക്കാത്തവരായി ആരാണുള്ളത്. ഒരു വാഹനത്തിൽ കേറി റ്റാ റ്റാ എന്ന് കൈ വീശിക്കാണിച്ചാൽ സ്വന്തം അമ്മയുടെ ഒക്കത്തിരിക്കുന്ന ഇത്തിരിക്കുഞ്ഞു പോലും ചാടി വാഹനത്തിൽ കേറും. എന്നാൽ യാത്ര പോവുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളും ഏറെ പ്രയാസമുള്ള കാര്യമായി പലരും പറയാറുണ്ട്.
കുഞ്ഞുനാൾ മുതൽ കരുതലുള്ള കെെകളിൽ മാത്രം ഏൽപ്പിച്ച് ശീലിച്ചതിനാൽ പെൺകുട്ടികളെ തനിയെ വിടാൻ പലർക്കും മടിയാണ്. പ്രായവും പക്വതയും എത്തിയാലും ആ ചിന്താഗതിക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അത്തരത്തിൽ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന, പല പല കാരണങ്ങളാൽ സ്വപ്നങ്ങളെ മനസിന്റെ തടവറയിൽ ഒതുക്കേണ്ടി വന്നവരാണോ നിങ്ങൾ. എങ്കിൽ സ്ത്രീകൾക്ക് മാത്രമായി വനിതാ ദിന വാരാഘോഷത്തിൽ കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെൽ കോഴിക്കോട് നിന്ന് യാത്ര ഒരുക്കുന്നു.[
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 6 മുതൽ മാർച്ച് 12 തിയതി വരെയുള്ള ദിവസങ്ങളിലാണ് യാത്ര സംഘടിപ്പിക്കുന്നത്. വയനാട്, മലക്കപ്പാറ, മൂന്നാർ, വാഗമൺ, ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഭക്ഷണവും താമസ സൗകര്യവും ഉൾപ്പെടെയാണ് പാക്കേജുകൾ ക്രമീകരിച്ചിരിക്കുന്നത്. ചുരുങ്ങിയ ചിലവിൽ സ്ത്രീകൾക്ക് ഒറ്റയ്ക്കും കൂട്ടായും മുൻകൂട്ടി ബുക്ക് ചെയ്തു കൊണ്ട് യാത്ര ചെയ്യാം.
യാത്രാ പാക്കേജുകൾ:
👉വയനാട് : 650 രൂപ മുതൽ 1100 രൂപ വരെ ( ഭക്ഷണം ഉൾപ്പെടെ)
👉 നെല്ലായാമ്പതി : 1300 രൂപ (ഭക്ഷണം ഉൾപ്പെടെ)
👉 പെരുവണ്ണാമൂഴി, ജാനകികാട്, കരിയാത്തുംപാറ, തോണ്ടിക്കടവ്
👉വയലട 750 രൂപ (ഭക്ഷണം ഉൾപ്പെടെ)
👉കോഴിക്കോട് നഗരത്തെ അറിയാൻ 8 മണിക്കൂർ യാത്ര 250 രൂപ
👉 മലക്കപ്പാറ ഷോളയാർ ഡാം കാനനഭംഗി ആസ്വദിച്ച് ഒരുയാത്ര 1300 രൂപ
👉 വിസ്മയ കണ്ണൂർ പറശ്ശിനിക്കടവ് 1450 രൂപ
👉നിലമ്പൂർ : സൂപ്പർ ഡീലക്സ് 760 രൂപ /ഫാസ്റ്റ് പാസഞ്ചർ 620 രൂപ
👉ആതിരപ്പള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡാം 950 രൂപ
👉കുമരകം ഹൗസ്ബോട്ട് 2250 രൂപ ചിലവ് ഉൾപ്പെടെ
👉മൂന്നാർ, മാമലക്കണ്ടം – മൂന്നാർ ഇരവികുളം
മാട്ടുപ്പെട്ടി ഡാം, കുണ്ടല ഡാം, എക്കോപോയിന്റ് ടോപ്സ്റ്റേഷൻ
👉വാഗമൺ – കുമരകം 3850 രൂപ (ഭക്ഷണം ഉൾപ്പെടെ)
👉നെഫർറ്റിറ്റി കപ്പൽ യാത്ര 2400 രൂപ (കപ്പലിൽ ഭക്ഷണം ലഭ്യം)
👉ഗവി-പരുന്തൻപാറ 3400 രൂപ (താമസം, ഗവി എൻട്രീ ഫീ ഗവിയിലെ ഭക്ഷണം ഉൾപ്പെടെ )
👉തിരുവനന്തപുരം (ഡബിൾ ഡക്കർ സൗകര്യം ഉൾപ്പെടെ 2250 രൂപ
👉 കണ്ണൂരിലേക്കും, കൂടാതെ കേരളത്തിൽ നിങ്ങൾ ആവശ്യപ്പെടുന്ന ഏത് സ്ഥലത്തേക്കും പാക്കേജുകൾ ക്രമീകരിച്ചു നൽകുന്നു.
കൂടുതൽ വിവരങ്ങൾക്കും, അന്വേഷണങ്ങൾക്കും ബന്ധപ്പെടാം: 9544477954, 9961761708, 9846100728, 8585038725
Summary: travel to various places including Athirapalli, Munnar, Gavi; KSRTC offers women-only budget tourism from Kozhikode