വാതിൽ പൂട്ട് പൊളിച്ച് അകത്തു കയറി അലമാരയിൽ നിന്ന് പണം കവർന്നു; പയ്യോളിയിൽ ക്ഷേത്രത്തിലും സ്കൂളിലും മോഷണം


പയ്യോളി: പയ്യോളിയിൽ ക്ഷേത്രത്തിലും സ്കൂളിലും മോഷണം. പെരുമാൾപുരം മഹാശിവക്ഷേത്രത്തിലും തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലുമാണ് മോഷണം നടന്നത്. പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു.

വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് പെരുമാൾ മഹാശിവക്ഷേത്രത്തിന്റെ ഓഫീസിൻ്റെ അകത്ത് കടന്നത്. മുഴുവൻ അലമാരകളും തുറന്ന ശേഷം ഫയലുകളെല്ലാം പുറത്തു വലിച്ചു വാരി താഴെയിട്ട നിലയാലണ്. ഓഫീസീൽ നിന്ന് പണം നഷ്ടപ്പെട്ടതായാണ് വിവരം.

തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ സെക്കണ്ടറി സ്കൂളിൽ വി.എച്ച്.എസ്.സി വിഭാഗം ഓഫീസിലാണ് മോഷണം നടന്നത്. ഓഫീസിൻ്റെ ഇരുമ്പു വാതിലിൻ്റെ പൂട്ട് പൊട്ടിച്ച് അകത്തു കടന്ന ശേഷം അലമാര കുത്തിതുറക്കുകയായിരുന്നു. അലമാരയിലെ രേഖകൾ മുറിയിൽ വലിച്ച് വരിയിട്ട മോഷ്ടാവ് അയ്യായിരും രൂപ കവർന്നു.

ക്ഷേത്ര പരിപാലന സമിതി പ്രസിഡൻ്റ് പട്ടേരി രാജീവൻ, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ വി നിഷ എന്നിവരുടെ പരാതിയിൽ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരു സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തി.

Summary: The theft took place at the Perumalpuram Mahashiva Temple and Thikotian Memorial Govt.Vocational higher Secondary School