കൊയിലാണ്ടി പാലക്കുളത്ത് ട്രെയിൻ തട്ടി മരണം


Advertisement

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ. പാലക്കുളം റെയിൽവേ ട്രാക്കിലാണ്‌ മൃതദേഹം കണ്ടത്. ഇന്ന് രാവിലെ ഒമ്പതരമണിയോടെയാകാം അപകടം എന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisement

ഒൻപതേ മുക്കാലോടെയാണ് വിവരം ലഭിച്ചതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനെ അറിയിച്ചു. ശരീരം ചിന്നി ചിതറിയ നിലയിലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പുരുഷനാണ് മരണപ്പെട്ടതെന്നും അന്വേഷണം നടക്കുകയാണെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisement
Advertisement

അപ്ഡേറ്റിംഗ്