ഹർത്താൽ അക്രമം; മേപ്പയ്യൂരിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ


കൊയിലാണ്ടി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചു. മേപ്പയ്യൂരിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ.  മേപ്പയ്യൂർ മുണ്ടയോട്ടിൽ സിദ്ദീഖ് (45 ) കീഴ്പപയ്യൂർ മാരിയം വീട്ടിൽ ജമാൽ (45), പുതിയോട്ടൂർ കൂനം റസാഖ് (38 ) തുടങ്ങിയവരാണ് അറസ്റ്റിലായത്.

പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് റോഡിൽ ടാർ ഒഴിച്ച് ഇവർ നശിപ്പിക്കുകയായിരുന്നു. മേപ്പയ്യൂർ പോലീസ് സി.കെ.കെ.ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ മേപ്പയ്യൂർ കൊയിലൊത്ത് സഹൽ എന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തനെയുംഅറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോധനം പ്രഖ്യാപിച്ചതോടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു കൊണ്ടിരിക്കുന്നതിൻ്റെ ഭാഗമായാണ് അറസ്റ്റ്.

അറസ്റ്റ് ചെയ്ത പ്രവർത്തകരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,