Top 5 News Today | ആത്മഹത്യ ചെയ്ത നടുവത്തൂർ സ്വദേശിയുടെ ഭാര്യയും സുഹൃത്തും പിടിയിൽ, കാണാതായ മുചുകുന്ന് സ്വദേശിനിയെ കണ്ടെത്തി; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (16/06/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 14 ബുധനാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. ആശങ്കകൾക്ക് വിരാമം, വഴി അടയില്ല; കൊയിലാണ്ടി ബൈപ്പാസിൽ മൂടാടി-ഹിൽബസാർ റോഡിലെ അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി-ഹിൽബസാർ റോഡിൽ കൊയിലാണ്ടി ബൈപ്പാസ് കടന്ന് പോകുന്ന ഭാഗത്ത് നിർമ്മിക്കുന്ന അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. അടിപ്പാതയ്ക്കായുള്ള തൂണുകൾ നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണിന്റെ ഘടന പരിശോധിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. തൊഴിൽ അന്വേഷിക്കുന്ന കൊയിലാണ്ടിക്കാർക്ക് സന്തോഷവാർത്ത; ആയിരത്തിൽപ്പരം ഒഴിവുകളുമായി സൗജന്യ തൊഴിൽമേള നാളെ കൊയിലാണ്ടിയിൽ

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോടും സംയുക്തമായി നടത്തുന്ന തൊഴിൽമേള നാളെ കൊയിലാണ്ടി ബസ്റ്റാൻഡിനു സമീപമുള്ള മുൻസിപ്പൽ ടൗൺഹാളിൽ വടകര എം.പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം. എൽ. എ കാനത്തിൽ ജമീല അധ്യക്ഷയാവും.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. കുട്ടികൾക്ക് മുന്നിൽ കോട്ടിട്ട് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി എം.എൽ.എ; പയ്യോളിയിലെ തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും സയൻസ് ലാബ് ഉപകരണങ്ങൾ, ലാപ്ടോപ്പ് എന്നിവയുടെ വിതരണവും

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഉന്നതവിജയികൾക്കുള്ള അനുമോദനവും സയൻസ് ലാബ് ഉപകരണങ്ങളുടെയും ഹയർ സെക്കന്ററി വിഭാഗം ലാപ്പ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയാണ് ഉദ്ഘാടനം ചെയ്തത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. നടുവത്തൂര്‍ സ്വദേശി വിനീഷ് ഖത്തറില്‍ ആത്മഹത്യ ചെയ്ത സംഭവം; ഭാര്യയും സുഹൃത്തും കൊയിലാണ്ടി പൊലീസിന്റെ പിടിയില്‍

കൊയിലാണ്ടി: നടുവത്തൂര്‍ പെരുവാലിശ്ശേരി മീത്തല്‍ സ്വദേശി വിനീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ ആര്യയും സുഹൃത്തായ മലപ്പുറം സ്വദേശിയും പിടിയില്‍. ബംഗളുരുവില്‍ നിന്നും കൊയിലാണ്ടി പൊലീസാണ് ഇരുവരെയും പിടികൂടിയത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. കാണാതായ മുചുകുന്ന് സ്വദേശിനിയെ കണ്ടെത്തി

കൊയിലാണ്ടി: കാണാതായ മുചുകുന്ന് സ്വദേശിനിയെ കണ്ടെത്തി. നാല്‍പ്പത്തിരണ്ടുകാരിയായ പാച്ചാക്കില്‍ മീത്തലെ അറത്തില്‍ സുജാതയെയാണ് കണ്ടെത്തിയത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…