കാണാതായ മുചുകുന്ന് സ്വദേശിനിയെ കണ്ടെത്തി


കൊയിലാണ്ടി: കാണാതായ മുചുകുന്ന് സ്വദേശിനിയെ കണ്ടെത്തി. നാല്‍പ്പത്തിരണ്ടുകാരിയായ പാച്ചാക്കില്‍ മീത്തലെ അറത്തില്‍ സുജാതയെയാണ് കാണാതായത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്.

ചൊവ്വാഴ്ച മുതലാണ് സുജാതയെ കാണാതായത്. രാവിലെ ഡോക്ടറെ കാണാനായി വീട്ടില്‍ നിന്ന് പോയതായിരുന്നു. ഏറെ വൈകിയിട്ടും വീട്ടില്‍ തിരികെയെത്താതിരുന്നതോടെയാണ് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സുജാതയെ പൊലീസ് കണ്ടെത്തുന്നത്. സുജാതയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ വീട്ടുകാര്‍ക്കൊപ്പം വിട്ടു.


Related News: മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി