Top 5 News Today | പയ്യോളിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ ബസ് ഇടിച്ച് ഒരാൾക്ക് പരിക്ക്, യാത്രക്കാർക്ക് ഭീഷണിയായി കൊല്ലത്തെ ചോർച്ചപ്പാലം; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (13/07/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂലൈ 13 വ്യാഴാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. ടൗണ്‍ ഹാളില്‍ ആരംഭിച്ച വ്യാപാര മേള പോലുള്ള പരിപാടികളില്‍ നിന്നും നഗരസഭ പിന്മാറണം; ആവശ്യവുമായി നഗരസഭ സെക്രട്ടറിക്ക് കൊയിലാണ്ടിയിലെ വ്യാപാരികളുടെ നിവേദനം

കൊയിലാണ്ടി: നഗരസഭ പുതുതായി ചാര്‍ജ് എടുത്ത നഗരസഭ സെക്രട്ടറി ഇന്ധു.എസ് സങ്കരിയെ കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, കേരള ടെക്‌സ്റ്റെയില്‍സ് ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. കൊയിലാണ്ടിയിലെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്തി.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. മന്‍മോഹന്‍ സിങ്ങിന് വേദിയൊരുക്കാന്‍ നിര്‍മ്മിച്ച സ്‌റ്റേജ് ദ്രവിച്ച് തുരുമ്പെടുത്ത് അപകടാവസ്ഥയില്‍; വിദ്യാര്‍ഥികള്‍ക്കും കായികതാരങ്ങള്‍ക്കും ഭീഷണിയായ പയ്യോളി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ഷെഡ്ഡ് പൊളിച്ചുമാറ്റണമെന്ന് ആവശ്യം

കൊയിലാണ്ടി: പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ്ങിന് വേദിയൊരുക്കാനായി നിര്‍മ്മിച്ച ഷെഡ്ഡ് ഇന്ന് പയ്യോളി തിക്കോടിയന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഗ്രൗണ്ടില്‍ കായിക പരിശീലനത്തിനും ഡ്രൈവിങ് പരിശീലനത്തിനുമായെത്തുന്നവര്‍ക്കും ഭീഷണിയാവുന്നു. ഷെഡ്ഡിന്റെ തൂണുകള്‍ ദ്രവിച്ച നിലയിലാണ്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. പയ്യോളിയില്‍ ബസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; തുറയൂര്‍ ഗവ.സ്‌കൂള്‍ ജീവനക്കാരന് പരിക്ക്

പയ്യോളി: പേരാമ്പ്ര റോഡില്‍ കനറാ ബാങ്കിന് സമീപം ഇലക്ട്രിക് സ്‌കൂട്ടറില്‍ ബസിടിച്ചു. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സംഭവം.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. കോൺക്രീറ്റ് കമ്പികളെല്ലാം പുറത്ത്, ഏത് നിമിഷവും തകർന്നേക്കാം; യാത്രക്കാർക്ക് ഭീഷണിയായി നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള കൊല്ലത്തെ ചോർച്ചപ്പാലം, പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാവുന്നു

കൊല്ലം: വിയ്യൂര്‍ അരീക്കല്‍താഴെ – നടേരി റോഡിലെ ചോര്‍ച്ചപ്പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങളായെങ്കിലും പാലം പുതുക്കിപ്പണിയാനുള്ള യാതൊരു നടപടിയുമുണ്ടാവുന്നില്ല. നഗരസഭ നല്‍കിയ പരാതിയെ തുടര്‍ന്ന് പാലം പുതുക്കി പണിയാനുള്ള എസ്റ്റിമേറ്റ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയാണുണ്ടായതെന്ന് പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍ ഷീബ അരീക്കല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം കലാമണ്ഡലം ബാലസുബ്രഹ്മണ്യന്; ഗുരുവിന്റെ ജന്മദിനത്തിൽ ജേതാവിനെ പ്രഖ്യാപിച്ചത് കാനത്തിൽ ജമീല എം.എൽ.എ

കൊയിലാണ്ടി: കഥകളി വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം കഥകളി വേഷം കലാകാരനായ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്. ഗുരുവിൻ്റെ ജന്മദിനത്തിൽ കഥകളി വിദ്യാലയത്തിൽ നടന്ന പിറന്നാളാഘോഷ ചടങ്ങിൽ വച്ച് കാനത്തിൽ ജമീല എം.എൽ.എയാണ് പുരസ്കാര ജേതാവിൻ്റെ പേര് പ്രഖ്യാപിച്ചത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…