പയ്യോളിയില്‍ ബസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; തുറയൂര്‍ ഗവ.സ്‌കൂള്‍ ജീവനക്കാരന് പരിക്ക്


പയ്യോളി: പേരാമ്പ്ര റോഡില്‍ കനറാ ബാങ്കിന് സമീപം ഇലക്ട്രിക് സ്‌കൂട്ടറില്‍ ബസിടിച്ചു. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സംഭവം.

പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോകുന്ന പൗര്‍ണമി ബസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തുറയൂര്‍ ഗവ. സ്‌കൂള്‍ ജീവനക്കാരനായ ഹര്‍ഷാദ് (30) നാണ് പരിക്കേറ്റത്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കൂളിലെ പ്രധാന അധ്യാപകനൊപ്പം സ്‌കൂളുമായി ബന്ധപ്പെട്ട ആവശ്യത്തിന് പയ്യോളിയില്‍ എത്തിയതായിരുന്നു ഹര്‍ഷാദ്. പ്രധാനാധ്യാപകന്‍ പേരാമ്പ്ര റോഡിലെ ഗ്യാസ് ഏജന്‍സിയില്‍ പോയ സമയത്ത് എ.ഇ.ഒ ഓഫീസിലേക്ക് പോകാനായി ബൈക്ക് യൂടേണ്‍ എടുത്തപ്പോഴായിരുന്നു അപകടം. ഹര്‍ഷാദിന്റെ കാല്‍മുട്ടിനും തോളെല്ലുമാണ് പരിക്കേറ്റത്.