ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ദിവസവേതാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.

വീഡിയോ സ്ട്രിംഗർമാരുടെ പാനൽ: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ വീഡിയോ സ്ട്രിംഗർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം. പി ആർ ഡി യിൽ പ്രവർത്തി പരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്ത മാധ്യമത്തിൽ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങിൽ പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണനയുണ്ട്.
ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവർ നൽകി ന്യൂസ്  സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം അഭിലഷണീയം.

അപേക്ഷിക്കുന്നവർ ക്രിമിനൽ കേസിൽ പെടുകയോ ശിക്ഷിക്കപെടുകയോ ചെയ്തിട്ടുള്ളവരാകരുത്. ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. സ്വന്തമായി ഫുൾ എച്ച്.ഡി. പ്രൊഫഷണൽ ക്യാമറ, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം. ദൃശ്യങ്ങൾ വേഗത്തിൽ അയക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബർ ഒന്ന്. അപേക്ഷകൾ  ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം ഫോട്ടോയുൾപ്പെടെയുള്ള  വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2370225.

അഡീഷണല്‍ അപ്രന്റിസ് ട്രയിനി: ഇന്റര്‍വ്യൂ നടത്തുന്നു

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറുവങ്ങാട് (എസ് സി ഡി ഡി) ഐടിഐ യില്‍ പ്ലംബര്‍ സര്‍വേയര്‍ ട്രേഡുകളിലേക്ക് അഡീഷണല്‍ അപ്രന്റിസ് ട്രയിനിയെ നിയമിക്കുന്നതിനായി ഇന്റര്‍വ്യൂ നടത്തുന്നു. നവംബര്‍ 30 നു രാവിലെ 11 മണിക്ക് ഐടിഐയിലാണ്  ഇന്റര്‍വ്യൂ. അപേക്ഷകർ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും ബന്ധപ്പെട്ട ട്രേഡില്‍  ഐടിഐ പാസ്സായവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9747609089, 0496-2621160

സെെക്ക്യാട്രിസ്റ്റ് നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സെെക്ക്യാട്രിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 24 ന് രാവിലെ 11.00 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് ഹെല്‍ത്ത് ഫാമിലി വെല്‍ഫയര്‍ ട്രയിനിംഗ് സെന്റര്‍, മലാപറമ്പ്, ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യകേരളത്തിന്റെ (www.arogyakeralam.gov.in )വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോൺ: 0495 – 2374990

അക്കൗണ്ടന്റ് നിയമനം

കുന്നുമ്മൽ ബ്ലോക്കിലെ എസ്.വി.ഇ.പി പദ്ധതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു അക്കൗണ്ടന്റിന്റെ ഒഴിവിലേക്ക് കുന്നുമ്മൽ ബ്ലോക്കിൽ സ്ഥിര താമസക്കാരായ 35 വയസ്സിൽ കവിയാത്ത (കുടുംശ്രീ അംഗങ്ങളായ/ കുടുംബാംഗങ്ങളായ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ)വരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. ബി.കോം, ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. അപേക്ഷകൾ നവംബർ 28 ന് വൈകിട്ട് 5 മണിക്ക് മുമ്പായി കുടുംബശ്രീ ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ കോഴിക്കോട് 673 020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. വിവരങ്ങൾക്ക് :0495 2373678.

കല്ലായ് ഗവ.ഗണപത് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് ടി (ഇംഗ്ലീഷ് ) തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് കൂടിക്കാഴ്ച നവംബർ 28 ന് രാവിലെ 11 മണിക്ക് നടക്കും. താല്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സ്കൂളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0495-2323962

Summary: Temporary appointment at various places in the district; Let’s see what are the vacancies and qualifications