സ്മാര്‍ട്ട്‌ഫോണ്‍, വാഷിങ് മെഷീന്‍, എല്‍.ഇ.ഡി ടിവി… യു. രാജീവന്‍ മാസ്റ്റര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കൂപ്പണ്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി യൂത്ത് കോണ്‍ഗ്രസ്


കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി അസംബ്ലി കമ്മിറ്റി സംഘടിപ്പിച്ച യു.രാജീവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ അഖിലേന്ത്യാ ടൂര്‍ണമെന്റിന്റെ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹീന്‍ സമ്മാനദാനം നിര്‍വഹിച്ചു.

1. റിഥിന്‍ – സ്മാര്‍ട്ട്ഫോണ്‍

2. നിസാം രാരോത്ത് – വാഷിംഗ് മെഷീന്‍

3. സജില്‍ – എല്‍.ഇ.ഡി ടി.വി

4.അമര്‍ കൃഷ്ണ – ഓവന്‍

5. അജിതന്‍ – സ്മാര്‍ട് വാച്ച്

6. റെജില്‍ – സ്റ്റഡി ടേബിള്‍

7. ഷിജു – ഡിന്നര്‍ സെറ്റ്

8. ആത്മീയ – മിക്‌സി

9. സൂരജ് കെ എസ് – ഗ്ലാസ് ടോപ്പ് സ്റ്റൗ

10. മുഹമ്മദ് ശാസില്‍ – കുക്കര്‍ കോംബോ
എന്നീ ഭാഗ്യശാലികള്‍ക്കാണ് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍. ഷഹീന്‍ സമ്മാനങ്ങള്‍ കൈമാറിയത്.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്, റാഷിദ് മുത്താമ്പി, അഭിനവ് കണക്കശ്ശേരി, റംഷീദ്കാപ്പാട്, ദൃശ്യ എം, അശ്വിന്‍ ഇരിങ്ങല്‍, നീരജ് ലാല്‍ നിരാല, നിതിന്‍ തിരുവങ്ങൂര്‍, നിമ്നാസ് കോടിക്കല്‍, ശ്രീജിത്ത് ആര്‍. ടി എന്നിവര്‍ നേതൃത്വം നല്‍കി.

സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പുമായി സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും നിയോജകമണ്ഡലം കമ്മിറ്റിയുടെ നന്ദി അറിയിച്ചു.