ട്രാക്കിനും റോഡിനും അറ്റകുറ്റ പണികൾ; മൂടാടി റെയിൽവെ ഗേറ്റ് നവംബർ 28 മുതൽ അടച്ചിടും


കൊയിലാണ്ടി: മൂടാടി റെയിൽവെ ഗേറ്റ് നവംബർ 28 മുതൽ അടച്ചിടും. ട്രാക്കിൻ്റെയും റോഡിൻ്റെയും അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് ​ഗേറ്റ് അടച്ചിടുന്നതെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മൂടാടി റെയിൽവെ ഗേറ്റ് 28ന് രാവിലെ 8 മണി മുതൽ ഡിസംബർ 5 വരെ അടച്ചിടുന്നത്. ഇത് സംബന്ധിച്ച് ഗതാഗത ക്രമീകരണം നടത്തുന്നതിന് വേണ്ടി കൊയിലാണ്ടി തഹസിൽദാർക്കും, പോലീസിനും അറിയിപ്പ് നിൽകിയതായി റെയിൽവെ അധികൃതർ അറിയിച്ചു.

Summary: Moodadi Railway Gate will be closed from November 28