വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനിയറിങ് കോളജില്‍ അധ്യാപക ഒഴിവ്; വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളില്‍ നിലവിലുള്ള ഒഴിവിലേക്കും 2023-24 അധ്യയനവര്‍ഷം തീരുന്നത് വരെയുണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം ആഗസ്റ്റ് ഒന്നിന് നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് എ.ഐ.സി.ടി.ഇ/യു.ജി.സി, കേരള പി.എസ്.സി നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് മുന്‍പായി സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. തസ്തികകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് : www.geckkd.ac.in[id3]